Awaaz Do!

Monday, 27 September 2010

ഇറ്റിറ്റിപ്പുള്ള് - എന്‍ പ്രഭാകരന്‍

ശീര്‍ഷകമില്ലാതെ : വളരെ നല്ല ആശയം...ശീര്‍ഷകം ഇല്ലാതെ മനുഷ്യര്‍.. ശരിയാണ്...

നാല് കവിതകള്‍: വളരെ പ്രസക്തമായ ചിന്തകള്‍.നാല് കവിതകളും ഒരുപോലെ സുന്ദരം...

കല്ലാന്‍തട്ടുകാര്‍: നല്ല വരികള്‍....ഇവരുടെ ഇന്നത്തെ അവസ്ഥയാണ് ഇതും....

തുടരുക... ആശംസകള്‍!!


Blog Address: http://ittittippullu.blogspot.com/search/label/കവിത

അച്ഛനാവാന്‍’ കഴിയാതെ പോകുന്ന ‘അച്ഛന്മാര്‍’ - അനില്‍കുമാര്‍ സി. പി

വളരെ പ്രസക്തമായ ഒരു ലേഖനമാണ്... ഈ തിരിക്കിട്ട ജീവിതത്തില്‍ മനുഷ്യന്‍ പരക്കം പായുമ്പോള്‍ ഇതുപോലെ കുറെ മാനുഷ മൂല്യങ്ങള്‍ നഷ്ടപെടുതുന്നുണ്ട്... വിവര സാങ്കേതിക വിദ്യ എത്ര തന്നെ വളര്‍ന്നാലും,  കുട്ടിക്ക് ഒരച്ഛന്റെ വാത്സല്യവും, ഊഷ്മളതയും അവര്‍ അടുത്ത് ഉണ്ടായാലേ അനുഭവിക്കാന്‍ കഴിയുകയുള്ളൂ...

നമ്മുടെ ഈ ലോകത്തില്‍ എന്തൊക്കെ തന്നെ യന്ത്ര വല്‍ക്കരിക്കപ്പെട്ടാലും, സ്നേഹം, വാത്സല്യം, ഇതുപോലുള്ള മൂല്യങ്ങള്‍ ജീവജാലങ്ങള്‍ക്ക് മാത്രമുള്ള കഴിവല്ലേ....??

തീര്‍ച്ചയായും ജീവിക്കാന്‍ പണം വേണം... പക്ഷെ അത് പുറം രാജ്യങ്ങളില്‍ നിന്ന് ഉണ്ടാക്കി വരുമ്പോള്‍, അപ്പോഴേക്കും ജീവിതം ഒരു വിധം തീര്‍ന്നിരിക്കും...

നല്ല ആശയം... തുടരുക... ആശംസകള്‍....

Blog Address: http://aaltharablogs.blogspot.com/2010/09/blog-post_13.html

ALOE VERA - Typist | എഴുത്തുകാരി

കറ്റാര്‍ വാഴയെ കുറിച്ച് നല്ലൊരു വിവരണമാണ് തന്നിട്ടുള്ളത്... നല്ല ഔഷദ മൂല്യമുള്ളതാണ് കറ്റാര്‍ വാഴ...

എന്തായാലും എഴുത്തുകാരിയുടെ "കണ്ടീഷന്‍ അപ്ലൈ" കൊള്ളാം....

ഞാന്‍ ഉപയോഗിച്ചിട്ടു പറയാം....

തുടരുക... ആശംസകള്‍

Blog Address: http://ezhuthulokam.blogspot.com/2010/09/aloe-vera.html

സിനിമയ്ക്കും, പ്രേക്ഷകര്‍ക്കും വേണ്ടി......... - jayarajmurukkumpuzha

സമകാലീക സംഭവങ്ങളെ കുറിച്ച് നല്ല വണ്ണം മനസിലാക്കി, അത് എഴുത്തിലൂടെ മറ്റുള്ളവര്‍ക്ക് പരിച്ചയപെടുത്തുക എന്നാ നല്ലൊരു പ്ലസ് പോയിന്റ്‌ ശ്രീ.ജയരാജ്‌ മുരുക്കുംപുഴയുടെ വിവരണങ്ങള്‍ വായിച്ചാല്‍ അറിയാം...

വളരെ നിസ്പക്ഷവും നീതിപൂര്‍ണ്ണവുമായ ഒരു അവലോകനം....


തുടരുക... ആശംസകള്‍

Blog Address: http://jrjsnehageetham.blogspot.com/2010/09/blog-post_22.html

ചോര മണക്കുന്ന നാട്ടുവഴികള്‍! - അനില്‍കുമാര്‍. സി.പി

ഇന്ന് നമ്മുടെ ചുറ്റും സംഭവിക്കുന്ന കാര്യമാണ്...ഇന്നുകില്‍ വായ അടച്ചു മിണ്ടാണ്ട്‌ ഇരിക്കണം, അല്ലെങ്കില്‍ തിരിച്ചു കൊടുക്കാന്‍ അറിയണം... ഇത് അല്ലെങ്കില്‍ അടി വാങ്ങുക നിവൃത്തിയെയുള്ളൂ..കൈവെട്ട് ഇപ്പോള്‍ നമ്മുടെ കുലതൊഴിലായി മാറുകയാണ്..

കരിക്ക് വെട്ടിയവന്‍ അച്ഛന്‍ എങ്കില്‍, മകന്‍ കൈയെങ്കിലും വെട്ടണ്ടേ? അതല്ലേ അവര്‍ക്കും അഭിമാനം...


ഈശ്വരന്‍ രക്ഷികട്ടെ.... ആശംസകള്‍

Blog Address: http://manimanthranam.blogspot.com/2010/09/blog-post.html

ചോദ്യവും ഉത്തരവും - പഞ്ചാരക്കുട്ടന്‍

ജീവിതത്തില്‍ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുണ്ട്....അതിനു ഉത്തരം കണ്ടെത്തി വരുമ്പോള്‍ ജീവിതത്തിന്റെ നല്ല പങ്ക് നമുക്ക് നഷ്ടപെട്ടിരിക്കും....

അക്ഷരതെറ്റുകള്‍ ഒഴിവാക്കിയാല്‍ നല്ലൊരു ലേഖനം...

ആശംസകള്‍....

Blog Address: http://www.pancharalokam.co.cc/2008/05/blog-post_09.html

ആട് നാടകം! (കഥ, തിരക്കഥ, സംഭാഷണം: ഒഴാക്കന്‍) - ഒഴാക്കന്‍

തോമേട്ടന്‍: ഉറങ്ങുമ്പോള്‍ വണ്ടിയോട്ടിക്കണ്ടായിരുന്നു... സൂക്ഷിക്കണം...

മൊയ്തീന്‍ ഇക്ക: പുതിയ വിത്ത് ഇടാന്‍ മുമ്പേ അടുത്തുള്ള പഞ്ചായത്ത് ഓഫീസിലും ഹെല്‍ത്ത് ഇന്‍സ്പെക്ടറോടും കാര്യം അറിയിക്കാന്‍ പറയണം...

സുബി: അവന്‍ മിണ്ടിയും കളിച്ചും ഇരിക്കട്ടെ... പെണ്ണ് കെട്ടിയാല്‍ പഠിക്കും....

കാതര്‍: സൂക്ഷിക്കണം.... കന്നുകാലി പനി എളുപ്പം പിടിക്കും...

നല്ല രസകരമായ എഴുത്ത്... കാരക്ടര്‍ സ്കെച്ച് ആദ്യമേ പറഞ്ഞത് നന്നായി...

തുടരുക....ആശംസകള്‍....

Blog Address: http://ozhakkan.blogspot.com/2010/09/blog-post_27.html

Sunday, 26 September 2010

IX-Bയില്‍ - Anees hassan

കവിത നന്നായി... ഇന്നത്തെ അവസ്ഥയെ വരച്ചു കാണിക്കുന്നു... പശുവിനു ഇപ്പോക്ക് പോയാല്‍ ഇനി പുല്ലിനു പകരം പ്ലാസ്റ്റിക്‌ കൊടുക്കണം എന്നത് സത്യമാണ്..

പ്രകൃതിയെ രക്ഷിക്കാന്‍ നമ്മള്‍ മുന്നിട്ടു ഇറങ്ങിയാല്‍ നന്നായി.... അല്ലെങ്കില്‍ അനുഭവിക്കാം...

ഇന്ന് പശുവിനു എങ്കില്‍, നാളെ നമുക്കും.....

Blog Address: http://aneeshassan.blogspot.com/ 

ആശംസകള്‍

ഒരു സുന്ദരനും ആറു കുത്തും - വായാടി

നല്ലൊരു വിവരണം... വളര്‍ത്തു മൃഗങ്ങളോട് സ്നേഹം കാണിക്കുന്ന ശരാശരി മനുഷ്യന്റെ ഒരു അനുഭവമായി ഞാന്‍ ഇത് മനസിലാക്കി.... പക്ഷെ ഇതിനെ encourage ചെയ്യുന്ന മാതാപിതാക്കളും ഉണ്ട്...

എന്തായാലും പതിവ് ശൈലി വിട്ടു കാലം മാറ്റി ചവിട്ടിയത് നന്നായി


ആശംസകള്‍

Blog Address: http://vayady.blogspot.com/2010/09/blog-post_19.html

കുടുംബം - ഉമേഷ്‌ പിലിക്കൊട്

ചെറിയ വാക്കുകള്‍ക്കു പോലും വലിയൊരു ആശയം നല്‍കാം എന്ന് മനസിലാക്കിതരുന്ന വരികള്‍... ആശയം വളരെ നല്ലതാണ്... പക്ഷെ കവിതയിലെ ഭാഷ കുറച്ചു കൂടി നന്നാക്കാമായിരുന്നു...

"പെങ്ങളെ സൂക്ഷിക്കണം....."

ആശംസകള്‍

Blog Address: http://umeshpilicode.blogspot.com/2010/09/blog-post_24.html

നീഹാര ബിന്ദുക്കള്‍ - Sabu M H

പ്രേമ രൂപം: പ്രേമത്തിന്റെ പതിവ് മുഖം വരച്ചു കാണുന്നു....പ്രണയമഴ വരികളില്‍ കാണുന്നു...

ഒരു തുള്ളി കണ്ണുനീര്‍: കരയുന്നതാരാണ് എന്നത് മുഴുവന്‍ വായിച്ചപ്പോഴാണ് മനസിലായത്....കരഞ്ഞതിന്റെ കാരണം വ്യക്തമല്ല....നല്ല വരികള്‍...

രണ്ടാമൂഴം: വരികള്‍ ഗദ്യരൂപത്തിലെങ്കിലും ആശയം കൊള്ളാം...

തിമിഗലങ്ങള്‍: നല്ല വരികള്‍.... മൌനം (നിശബ്ദദ) പലപ്പോഴും മുനയെക്കാള്‍ മൂര്‍ച്ചയുള്ളതാണ്....

ആശംസകള്‍

Blog Adress: http://neehaarabindhukkal.blogspot.com/

ഒ എന്‍ വിയ്ക്കൊരു പൂച്ചെണ്ട് - കുസുമം ആര്‍ പുന്നപ്ര

പ്രിയ കവിക്ക്‌ കവിതകൊണ്ട്‌ പൂച്ചെണ്ട് നല്‍കിയത് നന്നായി... നല്ല വരികള്‍...

മലയാളികള്‍ക്ക് എന്നും ഓര്‍ക്കാവുന്ന നല്ല നല്ല വരികള്‍ സൃഷ്‌ടിച്ച കുറുപ്പ് സാറിനു കുറച്ചു താമസിച്ചാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്...

"തൃശങ്കരന്മാര്‍, എം ടി , ഇപ്പോള്‍ ഓ എന്‍ വി സര്‍ "


അഭിമാനിക്കാം... മലയാളി എന്നാ നിലയില്‍....ഒപ്പം സാറിനു അഭിനന്ദനങ്ങളും

Blog Adress: http://pkkusumakumari.blogspot.com/

തേടുന്നതാരെ - lekshmi. lachu

നൊമ്പരം എഴുത്തില്‍ പ്രതിഫലിക്കുന്നുണ്ട്... എഴുത്തിന്റെ ഭാഷയും വളരെ നല്ലതാണ്...
ആ സൌഹൃദത്തിന്റെ ആഴം ഇത്രയുള്ള സ്ഥിതിക്ക് അത് തിരിച്ചു വരും....

ഓര്‍മകള്‍ക്ക് മരണം ഇല്ലാലോ.... കളഞ്ഞതൊക്കെ തിരിച്ചു കിട്ടും, ഇന്നല്ലെങ്കില്‍ നാളെ....


ആശംസകള്‍!

Blog Address: http://lachuvitelokam.blogspot.com/2010/09/blog-post_25.html

കൃഷ്ണം സര്‍വ്വം - ലേഖ

നല്ലൊരു കൃഷ്ണഭക്തി ഗാനം...കൃഷ്ണനെ നല്ല വണ്ണം വര്‍ണ്ണിച്ചിരിക്കുന്നു....

ആശംസകള്‍


Blog Address: http://lekhayudekavithakal.blogspot.com/2010/09/blog-post_25.html

Thursday, 16 September 2010

സൂര്യനെ മോഹിച്ച പെണ്‍കുട്ടി - വായാടി

നല്ലൊരു കഥയാണ്... കൂട്ടുകുടുംബ അവസ്ഥ ഇന്ന് വളരെ പരിമിതമാണല്ലോ... അത് കൊണ്ട് ആദ്യം വിചാരിച്ചു പതിവ് അടിപിടി കാണുമെന്നാണ്... പക്ഷെ ഒടുവില്‍ അതൊരു സ്വപ്നമായിരുന്നു.... ഇന്നും ഇതുപോലെ ജീവിക്കുന്ന എത്രയോ കുടുംബങ്ങള്‍ ഉണ്ട്...

ചുരുക്കി പറഞ്ഞാല്‍ കുടുംബ പശ്ചാത്തലം മുതല്‍ സ്വപ്നം വരെ വളരെ ഭംഗിയായി പറഞ്ഞു....

തുടരട്ടെ വായാടിയുടെ പിച്ചും പേയും....


എന്റെ ആശംസകള്‍

Blog Address: http://vayady.blogspot.com/

ആയിരത്തിയൊന്നാംരാവ് - Anees hassan

പമ്പരം: കൊള്ളാം.... ചെറിയ വരികളില്‍ വലിയൊരു ആശയം....

തര്‍ക്കം: സഞ്ചരിക്കുന്ന വഴികളില്‍ ഇതുപോലെ വളവുകള്‍ കുറെയുണ്ടാകും... അതില്‍ ഉടക്കി നില്‍കാതെ പോകുന്നവര്‍ ജീവിത വിജയം കാണുന്നു എന്ന് ചുരുക്കം... കവിത കൊള്ളാം....

കാമുകിയോട്: നല്ല വരികള്‍... പറഞ്ഞതെല്ലാം കൊള്ളാം....

ആശംസകള്‍

Blog Address: http://aneeshassan.blogspot.com/

വയലറ്റ് - ധന്യാദാസ്

നല്ല വരികള്‍.... ചിന്തകള്‍ക്ക് നല്ല ഒഴുക്കുണ്ട്...

പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ പലപ്പോഴും നമുക്ക് തരുന്നത് നഷ്ടസ്വപ്‌നങ്ങള്‍ മാത്രമാണ്... അതും അവര്‍ ഇഷ്ടപെടുന്ന കാര്യങ്ങള്‍ നമ്മുടെ മുന്‍പില്‍ വരുമ്പോഴാണ് ഇതുപോലെ.....


ആശംസകള്‍

Blog Address: http://dhanuhere4you.blogspot.com/2010/09/blog-post_16.html

ലക്ഷ്മണന്‍ പിടിച്ച അക്കാമ്മ പുലിവാല്‍ - രമേശ്‌ അരൂര്‍

വായിച്ചു ചിരിച്ചു... അറബി രാജ്യത്ത് പോകുന്നവര്‍ക്ക് ഈ പോസ്റ്റ്‌ ഉപകാരമാകും,,, അങ്ങനെ ഞാന്‍ ഒരു അറബി വാക്ക് പഠിച്ചു "അക്കാമ" :-)

ഇതുപോലെ എത്രയോപേര്‍ ഭാഷയറിയാതെ കഷ്ടപെടുന്നുണ്ട്... ജോലി അന്വേഷിച്ചു പോകുന്നവര്‍ ആ സ്ഥലത്തെ ഭാഷ പഠിക്കേണ്ടത് അത്യാവശ്യമാണ്.. പക്ഷെ ഈ അറബികള്‍ക്ക് ഇംഗ്ലീഷ് അറിയില്ലേ...

എങ്കില്‍ നമ്മുടെ അണ്ണന് ഈ അനുഭവം വരില്ലായിരുന്നു.....

ആശംസകള്‍ 

Blog Address: http://remesharoor.blogspot.com/2010/09/blog-post_16.html

നീഹാര ബിന്ദുക്കള്‍ - Sabu M H

പൂക്കള്‍: എഴുത്തിന്റെ പുറകിലുള്ള ചിന്തകള്‍ കൊള്ളാം...

വിരലുകള്‍: എഴുതിയത് ആരുടെ വിരലുകളെ കുറിച്ചാണ് എന്ന് അറിയില്ല... പൊതുവില്‍ മാനവരാശിയുടെ വിരലുകള്‍ എന്ന് പറയാം അല്ലെ... ഇന്ന് നടക്കുന്നതും ഈ പറഞ്ഞതൊക്കെയാണല്ലോ.... നാലഞ്ചു അക്ഷരതെറ്റുകള്‍ ഉണ്ടെങ്ങിലും വരികള്‍ മനോഹരം...

പുതുയ വിത്തുകള്‍: നല്ല വരികള്‍...പക്ഷെ മരണത്തെ ഭയന്ന് ജനിക്കാതിരിക്കാന്‍ പറ്റില്ലല്ലോ...?


Blog Address: http://neehaarabindhukkal.blogspot.com/

ബാല്യത്തിലേക്കൊരു മടക്കയാത്ര - റിയാസ്

ബാല്യത്തിലേക്ക് പോകാനുള്ള ആഗ്രഹം നടകട്ടെ... ഇത് വായിക്കുമ്പോള്‍ ജനകീയ കവി മുരുകന്‍ കാട്ടാക്കടയുടെ "മാവിന്‍ ചോട്ടിലെ" എന്ന് തുടങ്ങുന്ന ആ ഗാനം ഓര്‍ത്തു പോയി....

ഏതോ ഒരു സിനിമയില്‍ കേട്ടപോലെ "ജീവിതത്തിനും ഒരു "Rewind " ബട്ടണ്‍ ഉണ്ടെങ്കില്‍ എന്ത് നന്നായേനെ....

ആശംസകള്‍

Blog Address: http://mizhineer-thully.blogspot.com/2010/09/blog-post_16.html

ഇന്‍ ഫോകൈരളിയ്ക്ക് ഇമ്പത്തോടെ - കുസുമം ആര്‍ പുന്നപ്ര

കൈരളിക്കു സമര്‍പ്പിച്ച കവിത കൊള്ളാം... കവിതയില്‍ അറിയാതെ ഗദ്യരൂപം കടന്നു പോയോ എന്നൊരു സംശയം...

കൈരളിക്കു വേണ്ടി കൈത്തിരി കൊളുത്തീടാനാണോ എന്ന് എഴുതിയതാണോ, അല്ല കൊളിത്തിടാന്‍ എന്ന് തന്നെയാണോ എന്നൊരു സംശയം ഉദിച്ചു....

ആശംസകള്‍

Blog Address: http://pkkusumakumari.blogspot.com/

Wednesday, 15 September 2010

മഴ - S.V.Ramanunni

മഴയെ കുറിച്ച് നല്ലൊരു വിവരണമാണ്... കുറെ അറിയാത്ത കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.. പുരാണ കഥകളിലെ മഴയെ പ്രതിപാദിച്ചത് നല്ലൊരു കാര്യാമാണ്... ആ വിഭാഗത്തില്‍ താങ്കളുടെ അറിവും അതില്‍ നിന്നും വായനക്കാര്‍ക്ക് മനസിലാകുന്നുണ്ട്... അഷ്ടമിരോഹണിനാളിലെ മഴ എല്ലാരും കേട്ടതാകും...

"മഴ രാഗമായ അമൃതവര്‍ഷിണിയെ കുറിച്ച് പറയാമായിരുന്നു എന്ന് എനിക്ക് തോന്നി"

നല്ലൊരു വിവരണം... ആശംസകള്‍

Blog Address: http://sujanika.blogspot.com/

രാഗം - ലേഖ

മനുഷ്യന്‍ അവനവന്റെ സുഖഭോഗങ്ങള്‍ക്കായി എല്ലാം ചെയ്തു കൂട്ടുന്നു... ഒടുവില്‍ തനിക്കു പറ്റിയ അമളിയെ ആലോചിച്ചു ദുഖിക്കുന്നു.... പ്രകൃതിയെ അളവില്ലാതെ ചൂഷണം ചെയ്യുന്നു....

"കതിരില്‍ വളം വെച്ചിട്ട് കാര്യമുണ്ടോ?" ആദ്യമേ ആലോചിക്കാമായിരുന്നു... ഇനിയെങ്കിലും...!!!

കവിത നന്നായിരിക്കുന്നു... ആശംസകള്‍.....

Blog Address: http://lekhayudekavithakal.blogspot.com/2010/09/blog-post.html

Open Thoughts - ഓപണ്‍ തോട്സ്

ഹൃദയത്തെ സ്പര്‍ശിച്ച നല്ലൊരു പോസ്റ്റ്‌.. ജീവിതം തുടങ്ങുന്ന ഈ പ്രായത്തില്‍ ഇങ്ങനെ സംഭവിക്കേണ്ടിയില്ലായിരുന്നു... അല്ലെങ്കിലും ഈ പ്രായത്തില്‍ എന്താ? ആര്‍ക്കും വരണ്ടാ ഈ അവസ്ഥ...

കാത്തിരിക്കുന്ന ബന്ധുകള്‍ക്ക് എത്രയും പെട്ടെന്ന് ഫലം ഉണ്ടാകട്ടെ.... വീണ്ടും ആ മനകരുത്തോടെ ആ വിദ്യാര്‍ഥിക്ക് സേവനം ചെയ്യാന്‍ കഴിയട്ടെ...

ഞാന്‍ പ്രാര്‍ഥിക്കുന്നു... ഇത് വായിക്കുന്നവരും....

Blog Address: http://my-open-thoughts.blogspot.com/

കുളിതെറ്റിയ ശോശാമ്മ - പേടിരോഗയ്യര്‍ C.B.I

കുളിതെറ്റിയ ശോശാമ്മ: നല്ലൊരു കഥയാണ്... ഓരോ വരികള്‍ വായിക്കുമ്പോഴും അത് ചിത്രീകരിക്കാന്‍ സാധിച്ചിരുന്നു.. അത് എഴുത്തിന്റെ നല്ലൊരു പ്ലസ് പോയിന്റ്‌ ആണ്...

ഇന്ന് നാട്ടില്‍ നടക്കുന്ന സംഭവമാണ്... നമ്മുടെ ജനങ്ങളും മാധ്യമങ്ങളും അങ്ങനയാ, ഒരു പുതിയ സംഭവം വന്നാല്‍ എല്ലാരും അതിന്റെ പിന്നാലെ... അതുകൊണ്ട് തെറ്റ് ചെയ്യാന്‍ ആരും മടിക്കുന്നില്ല...

ശോശാമ്മയ്ക്ക് ഒരു ഫാന്‍സ്‌ ക്ലബ്‌ ഉണ്ടല്ലേ???

ആശംസകള്‍

Blog Address: http://rasikancbi.blogspot.com/2010/09/blog-post.html

കാവല്‍ നില്‍ക്കുന്നതിനേക്കാള്‍ നന്ന് കള്ളടിച്ച് ചാവുന്നത് - ബഷീര്‍ പി.ബി.വെള്ളറക്കാട്‌

ഇന്നത്തെ അവസ്ഥയെ വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു...

"ആര്‍ക്കാ നഷ്ടം.... ചാവുന്നവന്റെ കുടുംബത്തിനു.... അതിനു ഞങ്ങള്‍ക്ക് എന്താ?" ഇതാണ് നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ ഭാവം... വലിയൊരു പുഷ്പ ചക്രം വെച്ചിട്ടോ, ആകാശത് രണ്ടു വെടി പൊട്ടിച്ചിട്ടോ എന്ത് കാര്യം.... കരയുന്ന ഈ നാട്ടുകാര്‍ എത്ര ദിവസം കരയും? ഇതിന്റെ പേരില്‍ അന്വേഷണം, അതിന്റെ പേരില്‍ കുറെ കൈക്കൂലി, പിന്നീട് ഫയല് പൊടിയടിക്കുമ്പോള്‍ സ്റ്റോറിലേക്ക് ഒരേറ്... ഇതാണല്ലോ നമ്മുടെ രീതി....

ഇനി ജനത കണ്ണ് തുറക്കുന്നത്... ഇവര്‍ക്കത് നേരത്തെ ആകാമായിരുന്നു.... ആദ്യമായിട്ടല്ലലോ ഇത് നാം കാണുന്നത്.... അപ്പോള്‍ ജനതയും തയാറല്ല, ഈ ശീലം വിടാന്‍... എങ്കില്‍ ഇത് തുടരട്ടെ....അല്ലാതെന്തു ചെയ്യാനാ...???

നമ്മള്‍ നിസ്സഹായര്‍... ഒന്നുകില്‍ കുടിക്കുന്നവന്‍ നന്നാവണം... അല്ലെങ്കില്‍ കൊടുക്കുന്നവന്‍ നന്നാവണം....

ആശംസകള്‍


Blog Address: http://vellarakad.blogspot.com/2010/09/blog-post.html

മഷിത്തണ്ടിന്റെ വഴികളിലൂടെ - ഉമേഷ്‌ പിലിക്കൊട്

സൂചികണിയാന്‍, വിറക്, പിന്കുറിപ്പ്: കവിതകള്‍ ഇഷ്ടപ്പെട്ടു... പോസ്റ്കാര്‍ഡിലെ പ്രണയം കൊള്ളാം...ഇന്ന് പോസ്റ്റ്‌ കാര്‍ഡു ആരും ഉപയോഗിച്ച് കാണുന്നില്ല... തപാല്‍ മ്യൂസിയത്ത് പ്രദര്‍ശന വസ്തുവാണ്....

ചുരുക്കത്തില്‍ പറഞ്ഞാല്‍ ചെറിയാ വരികളില്‍ വലിയ കുറെ ആശയം....


ആശംസകള്‍......

Blog Address: http://umeshpilicode.blogspot.com/2010/09/blog-post.html#comments

A Walk With Subaida - Abdul Jishad

ജിഷാദ് പതിവ് പണി പറ്റിച്ചിട്ടുണ്ട്... വായനക്കാരുടെ ആകാംഷയെ കടത്തി വെട്ടി അവസാനം നര്‍മം കൊണ്ട് കഥ ഉപസംഹരിച്ചിരിക്കുന്നു...

തലകെട്ട് വായിച്ചപ്പോള്‍ ഏതോ ഒരു ഇന്റര്‍വ്യൂ ആണെന്ന് കരുതിയാ തുടങ്ങിയെ... എന്തായാലും നന്നായി....

മൂന്നു നാല് അക്ഷരതെറ്റുകള്‍ കണ്ടുവെങ്കിലും അത് സ്വാഭാവികം....

ആശംസകള്‍

Blog Address: http://jishad-cronic.blogspot.com/2010/09/walk-with-subaida.html

മെഴുകുതിരികള്‍ - ജയിംസ് സണ്ണി പാറ്റൂര്‍

ജീവിതത്തെ മെഴുകുതിരികളോട് ഉപമിച്ചിരിക്കുന്നു.... വളരെ നല്ല ചിന്തകള്‍...

.>> നിന്മേനിയിതെരിഞ്ഞു
തീരിലും ;പുനരുണ്ടാക്കാം<<

മനുഷ്യനും ഒരു പുനര്‍ജന്മം ഉണ്ടെന്നു കേട്ടിട്ടുണ്ട്... (തെളിയിച്ചില്ലെങ്കില്‍ പോലും)

ചില അഭിപ്രായങ്ങള്‍

രണ്ടാം പാദത്തില്‍ നാലാമത്തെ വരിയില്‍ ഒരു "ഉ" കാരം വിട്ടുപോയോ എന്നൊരു സംശയം... മൂന്നാം പാദത്തില്‍ മൂന്നാമത്തെ വരികള്‍ കൂടി ഇതുപോലെ ഒരു സ്വരം വിട്ടതായി തോന്നുന്നു....അവസാനത്തെ വരിയില്‍ ചോദ്യചിഹ്നം നല്‍കി അവസാനിപ്പിക്കാമായിരുന്നു....

ആശംസകള്‍

Blog Address: http://kalochakal.blogspot.com/2010/09/blog-post_15.html

Tuesday, 14 September 2010

സ്നേഹഗീതം - jayarajmurukkumpuzha

"സ്നേഹഗീതം" എന്നും വായനക്കാര്‍ക്ക് നല്ലൊരു വിഭവങ്ങളെ നല്‍കിയിട്ടുള്ളൂ.... ജീവിത വഴികളില്‍ കാണുന്ന കുറെ ചില കാഴ്ചകള്‍, ഓര്‍മ കുറിപ്പുകള്‍, സമകാലീക ചര്‍ച്ച വിവരണങ്ങള്‍... ഇങ്ങനെ ഒരുപാട് ഒരുപാട്.... ലേഖനങ്ങള്‍ വളരെ ചെറുതാണ്, എന്നാലും അതിലെ ആശയം/സത്യം വളരെ ചിന്തനീയമാണ്...

ഈ ബൂലോകത്ത് എന്നും നിറഞ്ഞു ഒഴുകട്ടെ ഈ സ്നേഹഗീതം...

ആശംസകള്‍!

Blog Address: http://jrjsnehageetham.blogspot.com/

മഴ - ഗോപീകൃഷ്ണ൯.വി.ജി

നല്ലൊരു മഴയോര്‍മ്മ വായനക്കാര്‍ക്ക് സമ്മാനിച്ചു.... "മഴ, അത് ഓരോര്‍ത്തര്‍ക്കും ഓരോ ഓര്‍മ്മകള്‍ നല്‍കുന്നു...." ഇവിടെ മഴയും... കാത്തിരിപ്പും....


ആശംസകള്‍


Blog Address: http://enteormmakkurippukal.blogspot.com/

നീഹാര ബിന്ദുക്കള്‍ - Sabu M H

ഇന്ന്: വളരെ നല്ലൊരു കവിതയാണ്... ഓരോ വരികളിലും ഓരോ സത്യത്തെ വിളിച്ചു പറയാന്‍ ശ്രമിച്ചത്‌ നന്നായിരിക്കുന്നു...

ശൂന്യത: കവിത ചെറുതാണ്, ആശയം വലുതാണ്‌....

കാത്തിരിക്കാം ഞാന്‍: കാത്തിരിപ്പിന്റെ സുഖം എന്നും നല്ലതല്ല.... വരികള്‍ നല്ലതാണ്...

Blog Address: http://neehaarabindhukkal.blogspot.com/

അടിച്ചങ്ങ്‌ പൂസായി… കുടിച്ചങ്ങു വടിയായി - റ്റോംസ് കോനുമഠം

ആരെ പഴിക്കണം... മദ്യാസക്തിയുള്ള മനുഷ്യരെയോ,വില്‍ക്കുന്നവരെയോ, അതോ ഇത് നോക്ക് കുത്തികളായി കണ്ടു നില്‍കുന്ന സര്‍ക്കാരിനെയോ...

എത്രയെത്ര കുടുംബങ്ങള്‍ വഴിയാധാരമാകുന്നു? ഇടതായാലെന്താ വലതായാലെന്ത, സ്വന്തം കാര്യം സിന്ദാബാദ്.... അവരവര്‍ ഉണ്ടാകേണ്ടത് ഉണ്ടാകുമ്പോള്‍ ആസനത്തിലെ പൊടി തുടച്ചു മാറ്റി പൊക്കോളും....

ഇനി കുടിക്കുന്നവര്‍ കുറച്ചു ആലോചിക്കണം... ഒരു കുടുംബം തങ്ങളുടെ പുറകില്‍ ഉണ്ടെങ്കില്‍, അവര്‍ക്ക് താന്‍ ഇല്ലെങ്ങില്‍  വേറെ  വഴിയുണ്ടോ എന്ന് ആലോചിക്കുക... ഇനിയെങ്കിലും....

Blog Address: http://entemalayalam1.blogspot.com/2010/09/blog-post.html

അച്ഛന്റെ ദുഃഖം - ജയിംസ് സണ്ണി പാറ്റൂര്‍

ഇത് വരെ വായിച്ചതില്‍ വെച്ച് മനസ്സില്‍ തട്ടിയ അപൂര്‍വ്വം കവിതകളിലൊന്ന്...
മരണം അത് ആര്‍ക്കായാലും ഒരു വിഷമം.... നികത്താനാകില്ലലോ....

"അച്ഛന്റെ ദുഃഖം ഇന്നൊരു ചേട്ടന്റെ (എന്റെ) ദുഃഖം കൂടിയായി.....

യദുകൃഷ്ണന് നിത്യ ശാന്തി നേരുന്നു!

Blog Address: http://kalochakal.blogspot.com/2010/09/blog-post_11.html

സ്മാൾ ടോക്ക് ഓൺ ലൈഫ്.(ബാർ അറ്റാച്ച്ഡ്) - എന്‍.ബി.സുരേഷ്

പതിവ് അവതരണശൈലിയെ വെല്ലു വിളിക്കുന്ന തരത്തിലുള്ള തുടക്കം... ഒരാളെ മറ്റൊരാള്‍ക്ക് വിലയിരുത്താന്‍ ആകില്ല എന്നത് സത്യമാണ്.... അത് നല്ലവണ്ണം മനസിലാക്കി തരുന്ന കഥയാണ്....

കിളിതൂവലില്‍ ഇനിയും ഇതുപോലെ നല്ല നിറമുള്ള തൂവലുകള്‍ വരട്ടെ....


ആശംസകള്‍

Blog Address: http://kilithooval.blogspot.com/2010/09/blog-post.html

ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍ - ശ്രീ

പിള്ളേച്ചന്റെ കഥ കലക്കി.... തഞ്ചാവൂരിലെ താമസവിവരണവും, കൂടെ പിള്ളേച്ചന്റെ ശീലങ്ങളും വായിച്ചു ചിരിച്ചു... ബൂലോകത്ത് ഇനിയൊരു പ്രസ്ഥാനമാകട്ടെ....


ആശംസകള്‍

Blog Address: http://neermizhippookkal.blogspot.com/2010/09/njangalude-swantham-pillechan.html

പവന് പതിനയ്യായിരം രൂപയാ.... - പട്ടേപ്പാടം റാംജി

ഇന്നത്തെ അവസ്ഥയില്‍ കളഞ്ഞു പോയ മാല കിട്ടിയത് അറിഞ്ഞതില്‍ സന്തോഷം, കഥയില്‍ ആണെങ്കില്‍ പോലും ....

"അനുഭവം ഗുരു!" എങ്കിലും ഇന്നും സ്വര്‍ണ്ണ ഭ്രമത്തിന് ആര്‍ക്കും ഒരു കുറവും കാണുന്നില്ല....

റാംജി സാറിന്റെ ഓരോ കഥ വായിക്കുമ്പോഴും അത് മനസ്സില്‍ ചിത്രീകരിക്കാന്‍ കഴിയുന്നു.... അത് നല്ലൊരു അവതര ശൈലി കൊണ്ടാകാം.... പിടിച്ചു പറിക്കും മോഷണത്തിനും ഇന്ത്യയില്‍ മാത്രമേ ഇത്ര ലാവിഷ് ഉള്ളു എന്നാണ് തോന്നുന്നത്....

ആശംസകള്‍

Blog Address: http://pattepadamramji.blogspot.com/2010/09/blog-post.html

Friday, 10 September 2010

നീഹാര ബിന്ദുക്കള്‍ - Sabu M H

ഭാരം എന്നാ കവിതയിലൂടെ ജീവിത സത്യങ്ങളെ വിളിച്ചോതാന്‍ ശ്രമിച്ചിരിക്കുന്നു...കാറ്റിനായി കാത്തിരിക്കണം... കാത്തിരിന്നു ചിലപ്പോള്‍ മടുത്തവരാകും ജീവിതത്തെ ഭാരമായി കാണുന്നത്......
തീര്‍ത്ഥം എന്ന കവിത സമ്മിശ്രമായ അനുഭവമാണ് എനിക്ക് തന്നത്... ഗംഗാ ജലം അവസാനം നല്‍കുക എന്ന ഒരു രീതി നമ്മള്‍ പിന്തുടര്‍ന്ന് പോകുന്നു.... പക്ഷെ അത് കാരണം ഒരു മരണം ചിത്രീകരിച്ചതിനോട് പൂര്‍ണ്ണമായി യോജിക്കാനാവില്ല... ഇതില്‍ എനിക്ക് കാണാന്‍ സാധിക്കുന്നത് ചിന്തകളുടെ നല്ലൊരു ഒഴുക്ക് മാത്രം, അത് നല്ല വണ്ണം ചിത്രീകരിച്ചു....മന്ത്രവാദി: ഇപ്പോഴത്തെ ഡൂഗിളി മന്ത്രവാദികള്‍ക്ക് ഒരടി... നന്നായി....


Blog Address: http://neehaarabindhukkal.blogspot.com/

Monday, 6 September 2010

Listen to the music and read the post if you like - Shalini Balaji

Highly motivating lines which reflects the inner heart of a singer.

Learning never stops.. It continues... The success lies in what we learned from our experience.

Enjoy the simple things.When we all get busy in life, only complex matters catch our attention, and we miss all these as a trivia.

"Nothing is impossible if our 'will' become dynamic"

Thanks Shalini for such a nice write. I acknowledge the effort you took in between your busy schedule.

Keep Rocking!!!


Regards

Pranavam Ravikumar a.k.a. Kochuravi

Address: http://singershalini.blogspot.com/

വിവാദം - Sabu M H

കവിത വളരെ ചെറുതാണെങ്കിലും അതിലെ ആശയം വളരെ വലുത് തന്നെയാണ്..."വാളെടുക്കുന്നവന്‍ വാളാലേ" എന്ന ചൊല്ല് ഓര്‍ത്തുപോയി....ആശംസകള്‍

Address: http://neehaarabindhukkal.blogspot.com/2010/09/blog-post_2942.html

അയാള്‍ ഒരു കവിയായിരുന്നു - Sabu M H

തൂലിക തുമ്പിന്റെ ശക്തി അങ്ങനെയാണ്... പ്രണയം മഴയോട് ആണെങ്കില്‍ പോലും എന്താ... പ്രണയിച്ചാല്‍ കവിത വന്നോളും....നന്നായിട്ടുണ്ട്.. ആശംസകള്‍


Address: http://neehaarabindhukkal.blogspot.com/2010/09/blog-post_07.html

മരുന്ന് കുപ്പികള്‍ - Sabu M H

വായിച്ചു ചിരിച്ചു പോയി... എനിക്ക് അറിയുന്ന ഒരു ഡോക്ടര്‍ ഇതുപോലയാ... അസുഖം പറഞ്ഞു പോയാല്‍ വലിയ മൂന്നു ആന ഭരണി നിറച്ചു മരുന്ന് കാണും... നീല കളര്‍ കുപ്പി, തവിട്ടു നിരത്തിലെ കുപ്പി, പിന്നെയൊരു മഞ്ഞ നിറം. പുള്ളി എല്ലാ പരിശോടനൈക്ക് ശേഷവും നമ്മളോട് ചോദിക്കും... ഇതു കളര്‍ ഇഷ്ടമാണെന്ന്... പറയുന്ന കളറില്‍ നിന്നും രണ്ടു ഔണ്‍സുതരും....പിന്നെ വേറൊരു മഹാന്‍ മുമ്പില്‍ ഒരു ബുക്ക്‌ വെച്ചിട്ടുണ്ട്.... സിമ്പ്ടംസ് നോക്കി അതില്‍ പറയുന്ന മരുന്ന് ലഭിക്കും.... :-)തുടരട്ടെ....

Address: http://neehaarabindhukkal.blogspot.com/2010/09/blog-post_737.html

Thursday, 2 September 2010

പാടത്തെ പാട്ട്..! - A.FAISAL

ഇന്നത്തെ ധൃതിപ്പെട്ട ജീവിതത്തില്‍ നമ്മള്‍ ഓര്‍ക്കാന്‍ മറന്നു പോകുന്ന കുറെ നല്ല വരികള്‍, ചിന്തകള്‍....ഓരോ കൊയ്ത്തു പാട്ടുകളും ഓരോ കഥയാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...ഇന്ന് പിന്നെ പാടങ്ങള്‍ ഇല്ല, പിന്നെയല്ലേ പാട്ടുകള്‍... ഇത് സ്നേഹിക്കുന്നവര്‍ കുറച്ചു പേര്‍ മാത്രം... അവര്‍കൊക്കെ ഈ ലേഖനം സഹായമാകട്ടെ....നന്നായി പറഞ്ഞിരിക്കുന്നു എല്ലാം.....


ആശംസകള്‍

Blog Address: http://sam-sa-ra.blogspot.com/

മലയാളത്തിന് 2000 വര്‍ഷത്തെ പഴക്കഠ : പൗരാണിക ഭാഷപദവിക്ക് അ൪ഹഠ - Dinesh Menon

വളരെ നല്ലൊരു പോസ്റ്റാണ്... ആദ്യമായി തന്നെ അഭിനന്ദനങ്ങള്‍...


നമ്മുടെ പ്രവൃത്തിയാണ്‌ നമ്മെ നാം ആകുന്നതു... ചില സുഹൃത്തുക്കള്‍ പറഞ്ഞ നയങ്ങള്‍ തള്ളി കളയാന്‍ ആകുന്നതല്ല... എന്റെ അഭിപ്രായത്തില്‍ ദൃശ്യ മാധ്യമങ്ങളാണ് ഭാഷയെ കൊല്ലുന്നത്.... ഏതെങ്കിലും അച്ചടി മാധ്യമോ, രചനകളോ മലയാള ഭാഷയെ കൊല്ലുന്നതായീ അറിയില്ല... ഉണ്ടെങ്കിലും വളരെ വിരളം....


തമിഴിനു ആ പദവി നല്‍കി എന്നാ വസ്തുത നമ്മള്‍ പറയുമ്പോള്‍ മനസിലാകേണ്ടത് അവര്‍ തങ്ങളുടെ മാതൃഭാഷയെ ഇത് പോലെ കൊല്ലാകൊല ചെയ്യുന്നില്ലലോ അതിലുപരി വളരെ സാധാരണമായി സംസാരിക്കുന്ന പദങ്ങള്‍ക്കു പോലും തമിഴ് പദങ്ങള്‍ അവര്‍ക്കുണ്ട്. ഉദാഹരണത്തിനായി "ബസ്‌" എന്നത് അവര്‍ക്ക് "പേരുന്ത്" എന്നാണ്... റെയില്‍വേ സ്റ്റേഷന്‍ അവര്‍ക്ക് "പുകൈ വണ്ടി നിലയം" കണ്ടക്ടര്‍ അവര്‍ക്ക് "നടതുതുനാര്‍" എന്നാണ്... ഇതെല്ലാം നമുക്കോ???? ആരെ പഴിക്കണം.... അറിയില്ല.......


ആശംസകള്‍!

Blog Address: http://dineshpanikkavetilmenon.blogspot.com/

സ്കൂള്‍ യൂണിഫോം - ജയിംസ് സണ്ണി പാറ്റൂര്‍

വളരെ വേദനിപ്പിക്കുന്ന വരികള്‍... ബാല്യത്തിലെ ഒരു കുട്ടിയുടെ നഷ്ടങ്ങള്‍ ഒരിക്കലും മായാതെ കിടക്കും എന്നതിന് ഉദാഹരണമാണ് ഈ കവിത...

ഇന്ന് പലസുഖഭോഗങ്ങളില്‍ നമ്മള്‍ മുഴുകുമ്പോളും ഇതുപോലെ നഷ്ട സ്വപ്നവുമായീ എത്രയെത്ര പേര്‍.... നിസ്സഹാരായ അവര്‍ക്ക് ഈ കവിത സമര്‍പ്പിക്കാം അല്ലെ?

ആശംസകള്‍!

Blog Address: http://kalochakal.blogspot.com/

ചേച്ചിപ്പെണ്ണും അനിയന്‍ ചെറുക്കനും - കുസുമം ആര്‍ പുന്നപ്ര

വളരെ താമസിച്ചാണ് ഇത് കണ്ടതെങ്കിലും അഭിപ്രായം രേഖപ്പെടുത്താതെ വയ്യ...


വളരെ വേദനാജനകമായ ഓര്‍മ്മകള്‍... ബന്ധങ്ങളുടെ മഴവില്‍ ഭംഗി എന്ന് പറയുന്നത് ഇതാണ്... കാണുന്നതിലും കൂടെയുല്ലതിലും ഒരു കാര്യമില്ല... ആശ്വാസമായ രണ്ടു വാക്ക്, അതിലുപരി ഒരിക്കലും വറ്റാത്ത സ്നേഹം, കൂടെയുണ്ട് എന്നാ തുണ...

ഇതിനൊക്കെ വയസ്സ് ഒരു ഫാക്ടര്‍ ആകുന്നതെയില്ല എന്ന് ഇത് വായിച്ചാല്‍ മനസിലാകും


തമിഴിലുള്ള നാല് വരികള്‍"അന്പേ തുണൈ
 അറിവേ തുണൈ
 പാസം തുണൈ
 നേസം തുണൈ"


തുടരുക.. എല്ലാ ഭാവുകങ്ങളും....

Blog Address: http://pkkusumakumari.blogspot.com/

പുതിയത് - സാബു എം എച്ച്‌

ആദ്യത്തെ നാല് വരികളിലൂടെ ആവശ്യവും അതിനു അവസരവും, രണ്ടാമത്തെ നാല് വരികളിലൂടെ ആശകള്‍ പങ്കുവെച്ചു... അവസാനത്തെ വരികളിലൂടെ ആത്മവിശ്വാസം പറഞ്ഞു തന്നു...
എന്തായാലും സ്വപ്‌നങ്ങള്‍ എല്ലാം പൂവണിയട്ടെ....ആശംസകള്‍!
 
Blog Address: http://www.neehaarabindhukkal.blogspot.com/

മൊഫീല്‍ ഫോണ്‍.. ഫ്രിംഗ്.. ഫ്രിംഗ് - ഒഴാക്കന്‍.

ലേഖനം വായിച്ചു... നന്നായിരിക്കുന്നു...


ഇന്ന് മൊബൈല്‍ ഇല്ലാത്ത ജീവിതം അസാധ്യമാണ്... ഈ മൊബൈല്‍ ഉപയോഗത്തില്‍ തന്നെ എത്രയെത്ര ഗുണങ്ങള്‍... അതിനു നാഷണല്‍ നോമന്‍ക്ലെച്ചര്‍ കുറെ ഉണ്ട്.... ഒരു മിസ്സ്‌ കാള്‍ അടിച്ചാല്‍. രണ്ടു മിസ്സ്‌ കാള്‍ അടിച്ചാല്‍, ഒരു ബ്ലാങ്ക് മെസ്സേജ്... ഇങ്ങനെ എത്രയോ....

ഒന്നുമില്ലെങ്കിലും ഒഴാക്കാന്‍ പറഞ്ഞ പോലെ സമയം പോയില്ലെങ്കില്‍ വിളിച്ചു കത്തി വെക്കാമല്ലോ...

എഴുത്ത് തുടരുക... എല്ലാഭാവുകങ്ങളും.....

Blog Address: http://ozhakkan.blogspot.com/

മറയും മുന്‍പ് - ആര്‍. ശ്രീലതാ വര്‍മ്മ

നല്ലൊരു കവിതയാണ് ടീച്ചറെ...


കവിതയിലൂടെ ഒരു കാത്തിരിപ്പിന്റെ അല്ലെങ്കില്‍ പ്രതീക്ഷയുടെ കഥ പറയാന്‍ ശ്രമിക്കുന്നു... നല്ല വരികള്‍.... തുടരുക... ആശംസകള്‍......

Blog Address: http://nelambari.blogspot.com/

എന്റെ നീതി - കൊട്ടോട്ടിക്കാരന്‍...

നല്ല കവിത.... "സ്വന്തം കാര്യം സിന്ദാബാദ്" അല്ലെങ്കില്‍ "ദീപസ്തംഭം മഹാആശ്ചര്യം, നമ്മുക്ക് കിട്ടേണം പണം...."എന്ന ചൊല്ലുകളെ ഓര്‍ത്തു പോയി... ആരെ കൊന്നാല്‍ എന്താ... ഞാന്‍ നന്നായാല്‍ പോരെ... ഇതാണ് മനുഷ്യരുടെ ചിന്താഗതി... എല്ലാപേരെയും പഴിക്കുന്നില്ല.....


ആശംസകള്‍!

Blog Address: http://kottottikkavithakal.blogspot.com/

കൊച്ചുരവി

മരണത്തെ മടക്കിയയച്ച പാഠം - സ്റ്റീഫന്‍ ഹോക്കിങ്ങ്സ്. - മുഹമ്മദുകുട്ടി

ഇതുപോലൊരു വ്യക്തിയെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി മാഷേ....അസാമാന്യ കഴിവുള്ള എത്രയോ പ്രതിഭകള്‍ ഇന്നും നാമറിയാതെയുണ്ട്..ജീവിതത്തില്‍ ഏതു പ്രതിസന്ധിയിലും തളരാതെ മുന്നോട്ടു പോകുന്നവര്‍.... .

അങ്ങനെയുള്ള ഒരാളെ പറ്റി അറിഞ്ഞതില്‍ സന്തോഷം...


ആശംസകള്‍

Blog Address: http://mohamedkutty.blogspot.com/

Wednesday, 1 September 2010

വ്യഥ - റഷീദ്‌ കോട്ടപ്പാടം

എല്ലാ പ്രവാസികളുടെയും ചിന്തകളെ വരികളില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നു... നല്ല വരികള്‍....മനുഷ്യ ജീവിതത്തില്‍ ഇതുപോലെ വ്യഥകള്‍ ഏറെയുണ്ട്... തുടരുക


എന്റെ ആശംസകള്‍
 
 
Blog Address: http://ayilakkunnu.blogspot.com/

പുലരിയില്‍ - Jayaraj

നല്ലൊരു കവിതയാണ്.... ഒരു പുനര്‍സമാഗമം പെട്ടെന്ന് തന്നെ ആകട്ടെ....


>>>"അകലത്തായിരുന്നപ്പോഴും

എന്നും നീ എന്‍റെ കണ്മുന്നില്‍ ഉണ്ടായിരുന്നു

നാം ഒരുമിച്ചു കൈകോര്‍ത്തു പിടിച്ചു നടന്ന

ആ വയല്‍ വരമ്പുകള്‍

നമ്മുടെ പേര് കുറിച്ചിട്ട ആ നാട്ടു മാവും"<<<

ഈ പറഞ്ഞ വരികളില്‍ ഒരു ഒഴുക്ക് കാണാന്‍ സാധിച്ചില്ല.... ആദ്യത്തെ രണ്ടു വരികള്‍ തമ്മില്‍ ആശയം ഒന്നാണെങ്കില്‍, അതിനു ശേഷം വരുന്ന വരികളില്‍ ഒരു സംശയോക്തി ജനിക്കുന്നു.... "നാം ഒരുമിച്ചു കൈകോര്‍ത്തു പിടിച്ചു നടന്ന

ആ വയല്‍ വരമ്പുകള്‍,നമ്മുടെ പേര് കുറിച്ചിട്ട ആ നാട്ടു മാവും" അത് എന്തായി?തുടരുക.. ആശംസകള്‍.....
 
Blog Address: http://pularveela.blogspot.com/

കൊക്കിന്റെ ഗ്ലിസറിന്‍ കച്ചവടം - ജോയ്‌ പാലക്കല്‍

വെളുക്കാന്‍ തേച്ചത് പാണ്ടായി അല്ലെ?


വായിച്ചു ചിരിച്ചു... ഭാഷ പ്രയോഗങ്ങള്‍ കൊള്ളാം... വായിക്കുംതോറും മനസ്സില്‍ കഥ ചിത്രീകരിക്കാന്‍ കഴിഞ്ഞിരുന്നു....

"ഈ കൊക്ക് മോയിതീന്‍ കുറച്ചു കഴിഞു വന്നാല്‍ പോരായിരുന്നോ?"

Blog Address: http://palakkalwindow.blogspot.com/

My Pics.... My Life.... - Manjula

Hi Manjula,

I saw your sketch... It seems you started blogging today only.... Wish you all the best.....

Blog Address: http://mypicsmylifemyworld.blogspot.com/

നീഹാരബിന്ദുക്കള്‍ - സാബു എം എച്ച്‌

കടലിനുള്ളില്‍: വളരെ നല്ല വരികള്‍.... ഒരു കടലിന്റെ ഉള്ളില്‍ സഞ്ചാരം നടത്തിയ പ്രതീതിയുണ്ട്.... വരികള്‍ ചൊല്ലുമ്പോള്‍ അറിയാതെ തന്നെ ഒരു താളം വരുന്നു... "ശരിയാണ്... കരയിലെ കാഴ്ചകള്‍ ഇപ്പോള്‍ അവര്‍ കണ്ടു പഠിക്കണ്ടാ...." ഒരു പിഴവ് എനിക്ക് തോന്നിയത്: അവസാന വരികളില്‍ മൂന്നു വരികള്‍ തുടര്‍ച്ചയായി "കരയില്‍" കാണുന്നു.... അത് ഒഴിവാക്കാം.ജീവശാസ്ത്രന്ജന്റെ പ്രണയം: ഒരു പ്രണയിതാവിന്റെ ചിന്തകളല്ലേ... അതില്‍ എതിര് പറയാന്‍ ആവില്ല....കടപ്പാട്: ഇത് ആരോട് ആണെന്ന് മനസിലായില്ല... എങ്കിലും അതിനു ഉപയോഗിച്ച ഉപമകള്‍ വളരെ നല്ലതാണ്....വളര്‍ത്തു മൃഗങ്ങള്‍: ഒരു സാധാരണ ജീവിതം നയിക്കുന്ന വിശ്വനാഥന്റെ കഥ...ഇന്നത്തെ അവസ്ഥയെ വരച്ചു കാണിക്കാന്‍ ശ്രമിച്ചിരിക്കുന്നു.... അത് വിജയിച്ചിട്ടുണ്ട്.... സ്വാര്‍ത്ഥ ചിന്തകരയാ ഇന്നത്തെ ജനം.... ഇത് വായിച്ചെങ്കിലും നന്നാവട്ടെ കുറച്ചു പേരെങ്കിലും.....ചോദ്യം ചെയ്യല്‍: വായിച്ചു... ഇഷ്ടപ്പെട്ടു... പുഴുപ്പല്ല് വന്നാല്‍ പറിച്ചു കളയാനെ നിവൃത്തിയുള്ളൂ....ശേഷം: ഒരു നോസ്ട്ടാല്‍ജിയ... ഒറ്റപെട്ട ഒരു വൃദ്ധന്റെ ഉള്ളിലെ തുടിപ്പിനെ വര്‍ണിച്ചിരിക്കുന്നു... ഓണം പെട്ടെന്ന് വരട്ടെ.....യക്ഷി: തലകെട്ട് കണ്ടു തോന്നിയത് യക്ഷിഗാനം എങ്കിലും അവസാനം വായിച്ചു ചിരിച്ചു.... :-)

Blog Address: http://www.neehaarabindhukkal.blogspot.com/