Awaaz Do!

Monday, 21 February 2011

ക്ഷേത്രം/അമ്പലം | Temple | Kerala Tourism. - നീര്‍വിളാകന്‍

വളരെ മനോഹരം.. ഈ പോസ്റ്റിലൂടെ എല്ലാ ക്ഷേത്രങ്ങളും തൊഴുതു വന്നു.. ശ്രീമതി അശ്വതി തിരുനാള്‍ ലക്ഷ്മി ബായിയുടെ "തുളസി ഹാരം" എന്നാ പുസ്തകവും ഇതുപോലെ ക്ഷേത്രഗലെ തേടിയുള്ള പാലായനമാണ്... തമ്പുരാട്ടി "രുദ്രാക്ഷമാല" എന്ന പുതിയ ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് എന്നറിഞ്ഞു..

അതും ക്ഷേത്രങ്ങളെ പറ്റിയെന്നു തോന്നുന്നു..

നല്ലൊരു പോസ്റ്റ്‌.. ആശംസകള്‍....

Blog Address: http://keralaperuma.blogspot.com/

HAPPY DAYS! - Aanandi

വളരെ സന്തോഷം തോന്നുന്നു.. ഇതുപോലൊരു പോസ്റ്റ്‌ വായിച്ചതില്‍...ആനന്ദിക്ക്  തമിഴില്‍ ഇത്ര പ്രാവീണ്യം ഉണ്ടെന്നു ഇപ്പോഴാ അറിയുന്നെ...പരീക്ഷണം വിജയം തന്നെയാണ്... തുടരട്ടെ... ഞാനും തുടരാം...

സമയം കിട്ടുമ്പോള്‍ എന്റെ തമിഴിലേക്ക് ഒന്ന് നോക്കുമോ? (http:kaaviyangal.blogspot.com )

ആശംസകള്‍!

Blog Adderss: http://aanandita.blogspot.com/ 

ഒരു ബ്ലോഗറുടെ ആത്മഹത്യാ കുറിപ്പ് - കൊട്ടോട്ടിക്കാരന്‍

എന്ത് പറയാന്‍..? ആത്മഹത്യ തെറ്റാണ്.. പക്ഷെ കവിത ഉഗ്രന്‍..ഒരു പാദത്തിലെ എല്ലാ വരികളും ഒരക്ഷരം കൊണ്ട് തുടങ്ങിയത് മനോഹരം.. ആദ്യ നാല് പാദങ്ങളില്‍ അത് പറ്റുമെങ്കില്‍ നന്ന്...

"കനിവുവറ്റിയ മനമാണു ചുറ്റും
കാണുന്നതു ഞാനെന്റെ
കാവ്യാംശുവില്‍പോലും"

ആശംസകള്‍!

Blog Address: http://kottottikkavithakal.blogspot.com/2011/02/blog-post.html

ശിശിരാന്തം - സെഫയര്‍ സിയ

കവിത മനോഹരം..ചെറിയ ചെറിയ തിരുത്തുകള്‍ എനിക്ക് തോന്നിയത്,
1 ) നാലാമത്തെ വരിയില്‍ "മാറി" എന്ന് ആവശ്യമില്ല. അത് കവിതയുടെ ഒഴുക്കിനെ ബാധിക്കുന്നു.
2 ) പുഷ്പ വൃഷ്ടി നടത്തി എന്നാ പ്രയോഗം
3 ) കവിത ഗദ്യരൂപത്തിലെങ്കിലും അവസാനിപ്പിച്ചത് കുറച്ചു കൂടി നന്നാക്കാമായിരുന്നു...

ആശംസകള്‍

Blog Address: http://aardraa.blogspot.com/

വരിക മിത്രമേ - ജയിംസ് സണ്ണി പാറ്റൂര്‍

കവിത വായിച്ചു..അരൂര്‍ പറഞ്ഞപോലെ ആ കാല്‍ സ്പന്തനം എന്നാ പ്രയോഗം, അഞ്ചാം പാദത്തിലെ കവിയുടെ മനോഗതം പെട്ടെന്ന് മനസ്സിലാകുന്നില്ല..

കവിതയ്ക്കിടയിലെ പദങ്ങളുടെ മുറിവ് വായനയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നോ എന്നൊരു സംശയം... ആശയം മനസ്സിലായി...

ആദ്യ വരിയുടെ അന്ത്യത്ത് ഒരു ആശ്ചര്യ ചിഹ്നം നല്‍കാമായിരുന്നു...

ആശംസകള്‍

Blog Address: http://kalochakal.blogspot.com/2011/02/blog-post_21.html

മിന്നാമിന്നി - കുസുമം ആര്‍ പുന്നപ്ര

ഇതുപോലുള്ള കുട്ടി കവിതകള്‍ ഇപ്പോള്‍ വളരെ വിരളമാണ്.. നിഷ്കളങ്കമായ ബാല്യം ഈ കവിതയിലൂടെ ഓര്‍ത്തുപോയ്.. ഇഷ്ടപ്പെട്ടു..

ഈണത്തോടെ പറയാന്‍ പ്രയാസമുള്ളത് പോലെ തോന്നുന്നു...

ആശംസകള്‍!

Blog Address: http://pkkusumakumari.blogspot.com/