എഴുതാത്തതെന്തേ വായിച്ചിട്ട് ഒന്നും എഴുതാതെ പോകാന്‍ പറ്റില്ല ആര്‍ക്കും തന്നെ...വരികള്‍ മനോഹരം.. കവിതയിലെ ഭാഷാപ്രയോഗങ്ങള്‍ അതിലും മനോഹരം... ഉദാഹരണത്തിനായി, "ചെമ്പക നിറമുള്ള ഗോപികമാരുടെ ചന്ദന വദനവും", ഇവിടെ ചന്ദന വദനം എന്നാ പദം കൂടുതലാരും ഉപയോഗിച്ച് കണ്ടിട്ടില്ല... ആ വരിയിലെ അലങ്കാരം, ഉത്പ്രേക്ഷയാണോ? കാരണം ചെമ്പക നിറമുള്ള ഗോപികമാരുടെ മുഖം എങ്ങനെ ചന്ദന വദനമായി എന്നൊരു ശങ്കയുണ്ട്... കാളിയമര്‍ദ്ധനം പറഞ്ഞ പാദം വളരെ മനോഹരം
പോക്കുവെയിലില്‍ ഇനിയും ഇതുപോലെ കവിതകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകള്‍
Blog Address: http://kalochakal.blogspot.com/2010/11/blog-post_16.html
സുഹൃത്തുക്കളുടെ ബ്ലോഗ് വായിച്ചിട്ട് എനിക്ക് തോന്നിയ കുറെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതുന്നു.... എതിര്‍പ്പുള്ളവര്‍ അറിയിക്കാന്‍ മടികണ്ടാ.... (Comments for my peers' posts... Any objections/suggessions, let me know...)
Awaaz Do!
Tuesday, 23 November 2010
എഴുതാത്തതെന്തേ - ജയിംസ് സണ്ണി പാറ്റൂര്‍
ബൂലോക മാലിക - Abdulkader kodungallur
വളരെ ചിന്തിക്കേണ്ട വിഷയമാണ്.. താങ്കളുടെ വിശകലനത്തോട് യോജിക്കുന്നു.. ഒരു ബ്ലോഗ് തുടങ്ങുമ്പോള്‍ തന്നെ അതിന്റെ സ്രഷ്ടാവ് അതിനു ലഭിക്കുന്ന പ്രതികരണം മനസ്സില്‍ കാണേണ്ടതുണ്ട്. മറിച്ച് പ്രതികരണം ഒരു പ്രഹരണമായി കാണുന്നവരാണ് എങ്കില്‍ ആ ബ്ലോഗ് ക്ഷണിക്കപ്പെട്ടവര്‍ക്കായി മാറ്റിവെക്കാം... ഇനി തെറ്റ് പറഞ്ഞു തരുന്നത് സ്വീകരിക്കുക അല്ല വേണ്ടാ എന്ന് വെയ്ക്കുക അത് അവരവരുടെ ഇഷ്ടം പോലെ, മറിച്ച് പ്രതികരിക്കരുത് എന്ന് പറയുന്നത് ശരിയല്ല... പബ്ലിക്കേഷന്‍ കാരുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ട പലതും ഈ ബ്ലോഗുകളിലൂടെ നാം കാണുന്നു, തന്മൂലും അവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുന്നു.. തെറ്റുകുറ്റങ്ങള്‍ പറയുന്നവര്‍ ഇന്ന് വിരളം... അത് പറഞ്ഞാല്‍ അത് അംഗീകരിച്ചു മനസിലാക്കുന്നവര്‍ അതിലും ചിലര്‍... "ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ" എന്നാ ചൊല്ലിനു പിന്നെന്താ പ്രസക്തി?
ബ്ലോഗുലോകത്തിലൂടെ എത്രയോ സൌഹൃദങ്ങള്‍ ഇതിനകം എനിക്ക് ലഭിച്ചിരിക്കുന്നു... അതില്‍ എന്നെ തിരുത്തുന്നവരാണ് കൂടുതലും...മറിച്ചുള്ള അനുഭവങ്ങളും എത്രയോ... കമന്റുകള്‍ക്കു മാത്രം ഒരു ബ്ലോഗ് തുടങ്ങിയപ്പോള്‍ എത്രയോ പേര്‍ നിരുല്‍സാഹപ്പെടുതിയിരുന്നു... ഏതോ ഒരു വിരുതന്‍ "അസഭ്യ മഴ" പൊഴിയുകയും ചെയ്തു.... പക്ഷെ വീടും കുടിയും ഇല്ലാത്തത് (anonymous ) കൊണ്ട് അതിനു പ്രതികരിക്കാന്‍ നിന്നില്ല....
ഒരു നിരൂപണ സാഹിത്യകാരന്‍ മാത്രമാകാന്‍ എനിക്ക് സമയമായില്ല, എങ്കിലും എനിക്ക് തോന്നിയത് പറയുന്നു എന്ന് മാത്രം....
Blog Address: http://akkotungallur.blogspot.com/2010/11/blog-post.html

നീഹാര ബിന്ദുക്കൾ' - Sabu M H
ഞാനുണ്ടേ: കളിക്കുടുക്കയില്‍ കൊടുത്തോളൂ, കുറെ പേര്‍ക്ക് ഉപകാരമാകും..നല്ലൊരു കുഞ്ഞി കവിത
മാളിക: നല്ല വരികള്‍.. ഇന്നത്തെ അവസ്ഥയില്‍ വളരെ പ്രസക്തമായ രചന.ചിന്തകള്‍ വരികളായപ്പോള്‍ താളം എവിടെയോ നഷ്ടപെട്ടത് പോലെ തോന്നുന്നു...
കൽമണ്ഡപത്തിലെ തൂണുകൾ: നഷ്ടപ്പെടല്‍, ഏകാന്തത ഇവ രണ്ടും വളരെ കഷ്ടമാണ്... വരികള്‍ കൊള്ളാം..!
വിശപ്പ്: ശരിയാണ് യാത്ര ഒരിക്കലും അവസാനികുന്നില്ല...തുടരേണം....
ദയവായി: ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഏതോ വിധത്തില്‍ ചരടുകൊണ്ടു ബന്ധിച്ചതാണ്... ബന്ധങ്ങള്‍, കടമകള്‍, കടപ്പാട് അതില്‍ ചിലത് മാത്രം...
Blog Address: http://neehaarabindhukkal.blogspot.com/

Subscribe to:
Posts (Atom)