Awaaz Do!

Wednesday, 1 September 2010

വ്യഥ - റഷീദ്‌ കോട്ടപ്പാടം

എല്ലാ പ്രവാസികളുടെയും ചിന്തകളെ വരികളില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നു... നല്ല വരികള്‍....മനുഷ്യ ജീവിതത്തില്‍ ഇതുപോലെ വ്യഥകള്‍ ഏറെയുണ്ട്... തുടരുക


എന്റെ ആശംസകള്‍
 
 
Blog Address: http://ayilakkunnu.blogspot.com/

പുലരിയില്‍ - Jayaraj

നല്ലൊരു കവിതയാണ്.... ഒരു പുനര്‍സമാഗമം പെട്ടെന്ന് തന്നെ ആകട്ടെ....


>>>"അകലത്തായിരുന്നപ്പോഴും

എന്നും നീ എന്‍റെ കണ്മുന്നില്‍ ഉണ്ടായിരുന്നു

നാം ഒരുമിച്ചു കൈകോര്‍ത്തു പിടിച്ചു നടന്ന

ആ വയല്‍ വരമ്പുകള്‍

നമ്മുടെ പേര് കുറിച്ചിട്ട ആ നാട്ടു മാവും"<<<

ഈ പറഞ്ഞ വരികളില്‍ ഒരു ഒഴുക്ക് കാണാന്‍ സാധിച്ചില്ല.... ആദ്യത്തെ രണ്ടു വരികള്‍ തമ്മില്‍ ആശയം ഒന്നാണെങ്കില്‍, അതിനു ശേഷം വരുന്ന വരികളില്‍ ഒരു സംശയോക്തി ജനിക്കുന്നു.... "നാം ഒരുമിച്ചു കൈകോര്‍ത്തു പിടിച്ചു നടന്ന

ആ വയല്‍ വരമ്പുകള്‍,നമ്മുടെ പേര് കുറിച്ചിട്ട ആ നാട്ടു മാവും" അത് എന്തായി?



തുടരുക.. ആശംസകള്‍.....
 
Blog Address: http://pularveela.blogspot.com/

കൊക്കിന്റെ ഗ്ലിസറിന്‍ കച്ചവടം - ജോയ്‌ പാലക്കല്‍

വെളുക്കാന്‍ തേച്ചത് പാണ്ടായി അല്ലെ?


വായിച്ചു ചിരിച്ചു... ഭാഷ പ്രയോഗങ്ങള്‍ കൊള്ളാം... വായിക്കുംതോറും മനസ്സില്‍ കഥ ചിത്രീകരിക്കാന്‍ കഴിഞ്ഞിരുന്നു....

"ഈ കൊക്ക് മോയിതീന്‍ കുറച്ചു കഴിഞു വന്നാല്‍ പോരായിരുന്നോ?"

Blog Address: http://palakkalwindow.blogspot.com/

My Pics.... My Life.... - Manjula

Hi Manjula,

I saw your sketch... It seems you started blogging today only.... Wish you all the best.....

Blog Address: http://mypicsmylifemyworld.blogspot.com/

നീഹാരബിന്ദുക്കള്‍ - സാബു എം എച്ച്‌

കടലിനുള്ളില്‍: വളരെ നല്ല വരികള്‍.... ഒരു കടലിന്റെ ഉള്ളില്‍ സഞ്ചാരം നടത്തിയ പ്രതീതിയുണ്ട്.... വരികള്‍ ചൊല്ലുമ്പോള്‍ അറിയാതെ തന്നെ ഒരു താളം വരുന്നു... "ശരിയാണ്... കരയിലെ കാഴ്ചകള്‍ ഇപ്പോള്‍ അവര്‍ കണ്ടു പഠിക്കണ്ടാ...." ഒരു പിഴവ് എനിക്ക് തോന്നിയത്: അവസാന വരികളില്‍ മൂന്നു വരികള്‍ തുടര്‍ച്ചയായി "കരയില്‍" കാണുന്നു.... അത് ഒഴിവാക്കാം.



ജീവശാസ്ത്രന്ജന്റെ പ്രണയം: ഒരു പ്രണയിതാവിന്റെ ചിന്തകളല്ലേ... അതില്‍ എതിര് പറയാന്‍ ആവില്ല....



കടപ്പാട്: ഇത് ആരോട് ആണെന്ന് മനസിലായില്ല... എങ്കിലും അതിനു ഉപയോഗിച്ച ഉപമകള്‍ വളരെ നല്ലതാണ്....



വളര്‍ത്തു മൃഗങ്ങള്‍: ഒരു സാധാരണ ജീവിതം നയിക്കുന്ന വിശ്വനാഥന്റെ കഥ...ഇന്നത്തെ അവസ്ഥയെ വരച്ചു കാണിക്കാന്‍ ശ്രമിച്ചിരിക്കുന്നു.... അത് വിജയിച്ചിട്ടുണ്ട്.... സ്വാര്‍ത്ഥ ചിന്തകരയാ ഇന്നത്തെ ജനം.... ഇത് വായിച്ചെങ്കിലും നന്നാവട്ടെ കുറച്ചു പേരെങ്കിലും.....



ചോദ്യം ചെയ്യല്‍: വായിച്ചു... ഇഷ്ടപ്പെട്ടു... പുഴുപ്പല്ല് വന്നാല്‍ പറിച്ചു കളയാനെ നിവൃത്തിയുള്ളൂ....



ശേഷം: ഒരു നോസ്ട്ടാല്‍ജിയ... ഒറ്റപെട്ട ഒരു വൃദ്ധന്റെ ഉള്ളിലെ തുടിപ്പിനെ വര്‍ണിച്ചിരിക്കുന്നു... ഓണം പെട്ടെന്ന് വരട്ടെ.....



യക്ഷി: തലകെട്ട് കണ്ടു തോന്നിയത് യക്ഷിഗാനം എങ്കിലും അവസാനം വായിച്ചു ചിരിച്ചു.... :-)

Blog Address: http://www.neehaarabindhukkal.blogspot.com/