കടലിനുള്ളില്‍: വളരെ നല്ല വരികള്‍.... ഒരു കടലിന്റെ ഉള്ളില്‍ സഞ്ചാരം നടത്തിയ പ്രതീതിയുണ്ട്.... വരികള്‍ ചൊല്ലുമ്പോള്‍ അറിയാതെ തന്നെ ഒരു താളം വരുന്നു... "ശരിയാണ്... കരയിലെ കാഴ്ചകള്‍ ഇപ്പോള്‍ അവര്‍ കണ്ടു പഠിക്കണ്ടാ...." ഒരു പിഴവ് എനിക്ക് തോന്നിയത്: അവസാന വരികളില്‍ മൂന്നു വരികള്‍ തുടര്‍ച്ചയായി "കരയില്‍" കാണുന്നു.... അത് ഒഴിവാക്കാം.
ജീവശാസ്ത്രന്ജന്റെ പ്രണയം: ഒരു പ്രണയിതാവിന്റെ ചിന്തകളല്ലേ... അതില്‍ എതിര് പറയാന്‍ ആവില്ല....
കടപ്പാട്: ഇത് ആരോട് ആണെന്ന് മനസിലായില്ല... എങ്കിലും അതിനു ഉപയോഗിച്ച ഉപമകള്‍ വളരെ നല്ലതാണ്....
വളര്‍ത്തു മൃഗങ്ങള്‍: ഒരു സാധാരണ ജീവിതം നയിക്കുന്ന വിശ്വനാഥന്റെ കഥ...ഇന്നത്തെ അവസ്ഥയെ വരച്ചു കാണിക്കാന്‍ ശ്രമിച്ചിരിക്കുന്നു.... അത് വിജയിച്ചിട്ടുണ്ട്.... സ്വാര്‍ത്ഥ ചിന്തകരയാ ഇന്നത്തെ ജനം.... ഇത് വായിച്ചെങ്കിലും നന്നാവട്ടെ കുറച്ചു പേരെങ്കിലും.....
ചോദ്യം ചെയ്യല്‍: വായിച്ചു... ഇഷ്ടപ്പെട്ടു... പുഴുപ്പല്ല് വന്നാല്‍ പറിച്ചു കളയാനെ നിവൃത്തിയുള്ളൂ....
ശേഷം: ഒരു നോസ്ട്ടാല്‍ജിയ... ഒറ്റപെട്ട ഒരു വൃദ്ധന്റെ ഉള്ളിലെ തുടിപ്പിനെ വര്‍ണിച്ചിരിക്കുന്നു... ഓണം പെട്ടെന്ന് വരട്ടെ.....
യക്ഷി: തലകെട്ട് കണ്ടു തോന്നിയത് യക്ഷിഗാനം എങ്കിലും അവസാനം വായിച്ചു ചിരിച്ചു.... :-)
Blog Address: http://www.neehaarabindhukkal.blogspot.com/
No comments:
Post a Comment