Awaaz Do!

Tuesday 15 February 2011

ഒരു മാന്‍ പേടയും കുറെ വ്യാഘ്രങ്ങളും - ജയിംസ് സണ്ണി പാറ്റൂര്‍

എന്ത് നീതി, എന്ത് ന്യായം? അതൊക്കെ അസ്തമിച്ചു.. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍, എന്നാ അവസ്ഥയിലേക്ക് നമ്മള്‍ മാറുന്നു. വളരെ പൈശാചികമായ സത്യമാണ്..നീതിക്ക് നേദിക്കാന്‍ കൈയിലെന്തുണ്ട്... പണമുണ്ടെങ്കില്‍ രക്ഷപെട്ടു.. അല്ലെങ്കില്‍ വന്ന വഴി പൊക്കോണം..പറഞ്ഞ പോലെ ഇതൊരു തുടര്‍ക്കഥ... എത്രയെത്ര പേര്‍ ഇതിനു ബലിയാടുകള്‍... പറയുന്നവനെ പരമദ്രോഹി എന്ന് വിളിക്കും കാലം..

ആശംസകള്‍

Blog Address: http://kalochakal.blogspot.com/2011/02/blog-post.html#comments

കുഞ്ഞുങ്ങളുടെ ശ്മശാനം - ഹാരിസ്‌ എടവന

മനസ്സില്‍ തട്ടുന്ന കവിതയാണ്..കുഞ്ഞുങ്ങള്‍ എന്ത് പഴിച്ചു ഇത്ര അനുഭവിക്കാന്‍ എന്ന് പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട്.. തട്ടേക്കാട്, കുംഭകോണം, ഇങ്ങനെ എത്രയെത്ര.. ഈയിടെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എത്ര മാത്രം... വൈ.പ്രസിഡനടന്റെ ഭാര്യ പറഞ്ഞതു എത്ര സത്യം...


>>ജീവിതത്തെപ്പറ്റി പരാതിയില്ലാതെ പറന്നുപോയവര്‍" ഈ വരികള്‍ വളരെ സ്പര്‍ശിച്ചു..

ആശംസകള്‍ !

Blog Address: http://thabasum.blogspot.com/2011/02/blog-post_9220.html

പൊതുയോഗ നിരോധനത്തിനെതിരെ നിയമ നിര്‍മ്മാണം - ഇ.എ.സജിം തട്ടത്തുമല

>>രാ‍ജഭരണവും സ്വേച്ഛാധിപത്യ-പട്ടാള ഭരണവും നിലനിൽക്കുന്ന രാജ്യമാണെന്ന് തോന്നും <<
രാജഭരണം എന്തുകൊണ്ട് പരാമര്‍ശിച്ചു എന്നറിയില്ല.. തിരുവിതാംകൂര്‍ അങ്ങനെയായിരുന്നോ?

ഇന്നത്തെ കോടതി വിധികള്‍ പലതും ദൌര്‍ഭാഗ്യകരമാണ്... മനുഷ്യന് ആവശ്യമുള്ള എത്രയോ കാര്യങ്ങള്‍ക്കു കോടതി വിധികള്‍ വഴിതുറക്കുന്നില്ല.. എത്രയെത്ര കേസുകള്‍ ഇന്ന് പൊടിയടിച്ചു കിടക്കുന്നു? വല്ലതും പറഞ്ഞാല്‍ കോടതിയലക്ഷ്യവും.. രാഷ്ട്രീയകാരനാ എങ്കില്‍ തടി തപ്പാം.. പക്ഷെ സാധാരണ പൌരനായി പോയല്ലോ...ആരെയാ പഴിക്കെണ്ടേ?

ഇനി ഈ പറയുന്ന രാഷ്ട്രീയക്കാരില്‍ എത്ര സത്യാ പുണ്യവാളന്‍ മാരുണ്ട്. പേരിനു രണ്ടു കേസില്ലാതെ എന്താ രാഷ്ട്രീയം അല്ലെ? പൌരാവകാശം നില നിര്‍ത്തുക എന്നതാണോ ഈ നിയമ നിര്‍മാണത്തിന് പിന്നില്‍.. എങ്കില്‍ വളരെ നന്ന്..!

Blog Address: http://viswamanavikam.blogspot.com/2011/02/blog-post_09.html