Awaaz Do!

Tuesday 22 March 2011

ഒരു മുണ്ടുണ്ടോ ചേട്ടാ തലയില്‍ ഇടാന്‍? - വായാടി

വായിച്ചു..രസിച്ചു...പറ്റിയ അമളിക്ക് മുണ്ട് ഇട്ടാലും മറയ്ക്കാന്‍ പറ്റില്ലല്ലോ.. എന്തായാലും ആ ഡോക്ടറെ സമ്മതിക്കണം, ഒന്നും പറയാതെ കേട്ടിരുന്നല്ലോ.. വായിച്ചിട്ട് ഒരു മിനിട്ടത്തേക്ക് ചിരി നിര്‍ത്തിയില്ല.. കെട്ട് ഇനിയും അഴിച്ചോളൂ, ഇതുപോലെ എത്ര എത്ര അല്ലെ? ആശംസകള്‍

Blog Address: http://vayady.blogspot.com/2011/03/blog-post_16.html

Thursday 17 March 2011

കാണാമറയത്ത് - കുസുമം ആര്‍ പുന്നപ്ര

കഥ വായിച്ചു.. നനായിട്ടുണ്ട്.. ഏകദേശം ഇതേ വിഷയമാണ് MyDreams  പറഞ്ഞ പോലെ സിറ്റിസന്‍ എന്നാ സിനിമയുടെയും. പതിവ് അവതരണത്തിന്റെ എണ്പതു ശതമാനമേ നീതി പുലര്ത്തിയുള്ളൂ എന്നാണു എന്റെ അഭിപ്രായം.

എല്ലാരും പറയുന്ന പോലെ ഇത് നടക്കരുതേ എന്ന് പ്രാര്‍ഥിക്കാം.

ആശംസകള്‍

Blog Address: http://pkkusumakumari.blogspot.com/2011/03/blog-post_15.html

Monday 14 March 2011

വാള്‍"മുരുകാ ഹരോ ഹര - വായാടി

തിരികെ വരവിനു ആശംസകള്‍. ഇത് ഒരു സാമ്പിള്‍ വെടിക്കെട്ട്‌ ആയിട്ടെ ഞാന്‍ കാണുന്നുള്ളൂ..നാട്ടില്‍ പോയ സ്ഥിതിക്ക് ഇനി ഒരു മൂന്നാല് മാസം എഴുതാനുള്ള ടോപിക് കിട്ടികാണുമല്ലോ..

ഇനി പോസ്റ്റ്‌..വായിച്ചു.. വളരെ നന്നായി പറഞ്ഞു... എന്ത് തന്നെ ഇന്കിരിസു സംസാരിച്ചാലും വികാരം പുറത്തു വന്നപ്പോള്‍ കണ്ടില്ലേ, അതാണ്‌ മലയാളി...!

ആ സഹായിച്ച മനുഷ്യന് നമ്പര്‍ കൊടുക്കാമായിരുന്നു.. അല്ലെങ്കില്‍ ഈ ബ്ലോഗ്‌ അഡ്രസ്‌...

നമ്മുടെ വാള്‍ മുരുകനാണ് കൂടുതല്‍ ഇഷ്ടപെട്ടത്... "വേല്‍ മുരുകാ ഹരോ ഹര, ഇപ്പോള്‍ വാള്‍ മുരുകാ നിരൊ നിര"

ഇനിയും കാണാം വീണ്ടും അല്ലെ.. ആശംസകള്‍

Blog Address: http://vayady.blogspot.com/2011/03/blog-post.html

Thursday 3 March 2011

പൊന്നുവിളയിക്കുന്ന വിദ്യ - കുസുമം ആര്‍ പുന്നപ്ര

ഒരു വ്യത്യസ്ത അനുഭവമാണ് ഇന്നത്തെ കഥ... ഒരു ബാലസാഹിത്യം ഞാന്‍ ആദ്യമായാണ്‌ ബ്ലോഗില്‍ വായിക്കുന്നത്... വായിച്ചു രസിച്ചു..! കളിക്കുടുക്കയ്ക്കോ ബാലമംഗളത്തിലോ, തളിര് മാസികയിലോ അയക്കണം... ഇവിടെ ബ്ലോഗില്‍ നേരിട്ടുള്ള കുട്ടികളുടെ വായന എത്ര പ്രാവര്‍ത്തികം എന്നറിയില്ല... വായിക്കുന്നവര്‍ എത്ര പേര്‍ ഇത് പറയും എന്നും അറിയില്ല..

നല്ലൊരു ഉപദേശം ഇതിലുണ്ട്.. അപ്പോള്‍ അയക്കുമല്ലോ..

ആശംസകള്‍.

Blog Address: http://pkkusumakumari.blogspot.com/