Awaaz Do!

Sunday, 19 December 2010

നവവര്‍ഷപ്പുലരി - കുസുമം ആര്‍ പുന്നപ്ര

നല്ലൊരു കവിത...നമുക്ക് കവയത്രി പറഞ്ഞപ്പോലെ നല്ലൊരു പുലരിയ്ക്കായി കാത്തിരിക്കാം...

"വിടപറഞ്ഞു നാം വിടാം ആ വേദനയുടെ നാളുകള്‍,
വാക്കാലെ, വടിയാലെ, വേദനിപ്പിച്ച ആ നാളുകള്‍..
വേണ്ട നമുക്കിനി വേദനയും വിരഹവും,
വീണ്ടുമൊരു വര്‍ണ്ണപൂമഴ പുതുപുലരി  നല്കുകില്ലേ?"


കവയത്രിക്ക് എന്റെ സ്നേഹം നിറഞ്ഞ പുതുവത്സര ആശംസകള്‍...!


Blog Address: http://pkkusumakumari.blogspot.com/2010/12/blog-post_19.html?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+kusumam+%28My+poems%29

ആലംബഹീന - ജയിംസ് സണ്ണി പാറ്റൂര്‍

ആദ്യത്തെ രണ്ടു വരികളില്‍ വളരെ മനോഹരം.പിന്നീടുള്ള വരികളില്‍ കാത്തിരിപ്പ്‌, ഏകാന്തത എന്നിവ മനസ്സിലാക്കാം...

ചിലത് മനസ്സിലാകേണ്ടാതുണ്ട്.."ചിന്തയില്‍ ചത്തസ്മൃതികളെല്ലാം"
സ്മൃതികള്‍ക്കു മരണമുണ്ടോ? അതുപോലെ ആ ചത്ത എന്നാ പ്രയോഗം ഒന്ന് കൂടി പരിശോധിക്കാമായിരുന്നു..

സ്നേഹാശംസകള്‍...!

Blog Address: http://kalochakal.blogspot.com/2010/12/blog-post_20.html