Awaaz Do!

Thursday, 30 December 2010

Varutharacha Thenga Chammanthi - lachu

Very nice to see your new post...

One good thing abouth that is, anyone can try....

Thanks for posting...!!!

You have a nice day... Wish you a happy and a prosperous new year...!


Blog Address: http://lachu-unseen.blogspot.com/2010/12/varutharacha-thenga-chammanthi.html

Sunday, 19 December 2010

നവവര്‍ഷപ്പുലരി - കുസുമം ആര്‍ പുന്നപ്ര

നല്ലൊരു കവിത...നമുക്ക് കവയത്രി പറഞ്ഞപ്പോലെ നല്ലൊരു പുലരിയ്ക്കായി കാത്തിരിക്കാം...

"വിടപറഞ്ഞു നാം വിടാം ആ വേദനയുടെ നാളുകള്‍,
വാക്കാലെ, വടിയാലെ, വേദനിപ്പിച്ച ആ നാളുകള്‍..
വേണ്ട നമുക്കിനി വേദനയും വിരഹവും,
വീണ്ടുമൊരു വര്‍ണ്ണപൂമഴ പുതുപുലരി  നല്കുകില്ലേ?"


കവയത്രിക്ക് എന്റെ സ്നേഹം നിറഞ്ഞ പുതുവത്സര ആശംസകള്‍...!


Blog Address: http://pkkusumakumari.blogspot.com/2010/12/blog-post_19.html?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+kusumam+%28My+poems%29

ആലംബഹീന - ജയിംസ് സണ്ണി പാറ്റൂര്‍

ആദ്യത്തെ രണ്ടു വരികളില്‍ വളരെ മനോഹരം.പിന്നീടുള്ള വരികളില്‍ കാത്തിരിപ്പ്‌, ഏകാന്തത എന്നിവ മനസ്സിലാക്കാം...

ചിലത് മനസ്സിലാകേണ്ടാതുണ്ട്.."ചിന്തയില്‍ ചത്തസ്മൃതികളെല്ലാം"
സ്മൃതികള്‍ക്കു മരണമുണ്ടോ? അതുപോലെ ആ ചത്ത എന്നാ പ്രയോഗം ഒന്ന് കൂടി പരിശോധിക്കാമായിരുന്നു..

സ്നേഹാശംസകള്‍...!

Blog Address: http://kalochakal.blogspot.com/2010/12/blog-post_20.html

Tuesday, 14 December 2010

നീഹാര ബിന്ദുക്കൾ' - Sabu M H

ശ്രീ സാബുവിന്റെ കവിതകള്‍ ഓരോന്നും വ്യത്യസ്ത ആശയങ്ങള്‍ കൊണ്ട് രചിക്കപെട്ടവയാണ്.. അത് വിളിച്ചോതുന്ന മൂല്യങ്ങള്‍ വളരെ വലുതും...മറന്നു പോയ സേനാനികള്‍ക്ക് രചിച്ച നമ്മള്‍ തിരക്കിലാണ്, എന്ന കവിത വളരെ ലളിതവും മനോഹരവുമാണ്.മുഖം മൂടികള്‍ എന്ന കവിത വിളിച്ചോതുന്നത്‌ ഇന്നത്തെ സമുദായത്തിന്റെ അവസ്ഥയെയാണ്...ചിറകിനടിയിലെ ചൂട് എന്ന കവിതയോ ഒരു കിളിയുടെ നിസ്വനം മനസ്സിലാക്കി രചിച്ചിരിക്കുന്നു...

ഒരു പുതിയ കഥയും വായിച്ചിരുന്നു...അതിലും സൗഹൃദം, പ്രണയം എന്നീ മുല്യങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു...

എന്റെ ആശംസകള്‍... തുടരുക....

Blog Address: http://neehaarabindhukkal.blogspot.com/

Palak - Duck Biriyani - Sreelakshmi

ഒരു പുതിയ പാചക ബ്ലോഗുമായി സുഹൃത്ത്‌ തലപൊക്കിയിരിക്കുന്നു എന്ന് തോന്നുന്നു... സംഗതി ഞാനൊരു വെജ് ആയതു കൊണ്ട് കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല.. വിവരമുള്ളവര്‍ പറയട്ടെ...

അതുപോലെ ഒരു കണ്ടീഷന്‍ അപ്ലൈ കൊടുക്കൂ.. റിസ്ക്‌ എടുക്കണ്ടാ.. (ചുമ്മാ പറഞ്ഞതാ...)

തുടരുക... ആശംസകള്‍...

Blog Address: http://lachu-unseen.blogspot.com/

ഓര്‍മ്മകളിലെ മധുരനൊമ്പരം - ജയിംസ് സണ്ണി പാറ്റൂര്‍

കവിത  നന്നായി... ചിഹ്നങ്ങള്‍ കൂടിപ്പോയോ എന്നൊരു സംശയം.. അത് കാരണം ആശയം മുഴുവനാകുന്നില്ല..ഉദാഹരണത്തിന്: "അന്നു ഞാനെന്നുടെ
വാക്കുകളാല്‍" കഴിഞ്ഞ് ഒരു ചിഹ്നത്തിന്റെ ആവശ്യമില്ല..അതുപോലെ നിന്നെക്കുറിച്ച് എന്നതിന് ശേഷം ഒരു അര്‍ദ്ധവിരാമത്തിന്റെ ആവശ്യമുണ്ടോ?

പ്രണയത്തിന്റെ മാധുര്യത കവിത പ്രതിഫലിപ്പിക്കുന്നു..തുടരുക.. ആശംസകള്‍..!

Blog Address: http://kalochakal.blogspot.com/

നിദ്രയ്ക്കു മുന്‍പെ - Bijli

വരികളില്‍ മുഴുവനും വേദന വളരെ പ്രകടമായി കാണുന്നുണ്ട്.. ഉപയോഗിച്ച ഉപമകളും വളരെ നല്ലതാണ്..ഓര്‍മകള്‍ക്ക് മരണമുണ്ടോ എന്നറിയില്ല.. അതും അത്രയും വേണ്ടപെട്ടവരുടെ വിയോഗം നമ്മള്‍ എത്ര മറക്കാന്‍ ശ്രമിച്ചാലും കഴിയുമോ എന്ന് സംശയം...

കവിതയില്‍ പറഞ്ഞ "വല്മീകം" എന്താണ് എന്ന് മനസ്സിലായില്ല..

കവിത ഗദ്യ രൂപത്തിലെങ്കിലും ആശയം വളരെ നന്നായി പറഞ്ഞിരിക്കുന്നു... തുടരുക.. ആശംസകള്‍


Blog Address: http://thapasya11.blogspot.com/

Tuesday, 7 December 2010

ധരിത്രീ വിലാപം - Abdulkader kodungallur

ധരിത്രിയുടെ വിലാപം എന്ന കവിതയിലൂടെ മനുഷ്യര്‍ ഈ ഭൂമി മാതാവിനോട് ചെയ്യുന്ന കൊടും ക്രൂരതകള്‍ പ്രതിഫലിപ്പിച്ചത് വളരെ നന്നായി... കവിതയിലെ ഭാഷാപ്രയോഗങ്ങള്‍ പ്രത്യേകം അഭിനന്ദാര്‍ഹം..

ഇത് കണ്ടിട്ടെങ്കിലും നമ്മുടെ ജനതയുടെ കണ്ണ് തുറക്കപ്പെടുമോ? എങ്കില്‍ നന്ന്..

ഇരിക്കുന്ന മരകൊമ്പില്‍ വെട്ടുന്ന മനുഷ്യന്‍ എന്ന്  താഴെ വീഴും എന്നത് കണ്ടറിയാം...

Blog Address: http://akkotungallur.blogspot.com/2010/12/blog-post.html

Monday, 6 December 2010

ഇത്തിരിക്കുഞ്ഞന്‍ - പട്ടേപ്പാടം റാംജി

ഒരു ഇടവേളയ്ക്കു ശേഷം ഇന്നാണ് കഥ വായിക്കുന്നത്... ഇന്ന് പലരും പറയാന്‍ തുടിച്ചു നില്‍കുന്ന കാലിക പ്രസക്തമുള്ള ചിന്തയാണ്.അത് വളരെ ശക്തിയായി തന്നെ പറഞ്ഞിരിക്കുന്നു.. അതിനു ആദ്യമായി നന്ദി...

തൂലിക തുമ്പിന്റെ ശക്തി പ്രതികരണത്തിന്റെ ഏറ്റവും വലിയൊരു വഴിയാണ്...

ഈ വിപത്ത് ഇല്ലാതാക്കാന്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയും? കാണാം ആ കേമര്‍ ആരാണെന്ന്!!!

ആശംസകള്‍

Blog Address: http://pattepadamramji.blogspot.com/

വസന്തം - വായാടി

കവിത വളരെ ലളിതം... എവിടെയും കടുകട്ടി പദങ്ങള്‍ ഒന്നും കണ്ടില്ല... അതുകൊണ്ട് വായിക്കുന്നവര്‍ക്കെല്ലാം മനസിലാകും...മിക്ക കവിതയിലെയുമുള്ള വായാടിയുടെ റൊമാന്‍സ് ഇതിലും ഉണ്ടല്ലോ...

ഒരു കവിത വിജയിക്കുന്നത് വായനക്കാരെ ആ പ്രസ്തുത കവിതാലോകത്ത് എത്തിപ്പിക്കുന്നതാണ്...അതില്‍ വായാടി വിജയിച്ചിരിക്കുകയാണ്...

കവിതയുടെ പൂക്കാലം ഇനി സുഗന്ധം നല്‍കട്ടെ...

ആശംസകളോടെ

Blog Address: http://vayady.blogspot.com/2010/12/blog-post.html

ആവര്‍ത്തനത്തിന്‍റ മുഖങ്ങള്‍ - കുസുമം ആര്‍ പുന്നപ്ര

കഥയുടെ ആശയം വളരെ നന്നായിരിക്കുന്നു.. തലമുറകളുടെ കഥ എന്ന് വേണമെങ്കില്‍ പറയാം...എനിക്കും ആ മുന്തിയ സ്കൂള്‍ പ്രയോഗത്തോട്‌ യോജിക്കാന്‍ കഴിയുന്നില്ല...

കഥയിലെ ഭാഷ വളരെ നല്ലതായിരുന്നു...

പറയാന്‍ ഉദ്ദേശിച്ച സന്ദേശം വായനക്കാര്‍ക്ക് ലഭിക്കും...

ആശംസകള്‍

Blog Address: http://pkkusumakumari.blogspot.com/2010/12/blog-post.html?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+kusumam+%28My+poems%29

മഴക്കവിതകള്‍ - Bijli

മഴ കവിതകള്‍ ഇഷ്ടപെടുന്നവര്‍ക്ക് വളരെ പ്രയോജനകരം...രണ്ടാമത്തെ കവിതയില്‍ കവയത്രി എന്തിനാണ് മഴയെ വെറുക്കാന്‍ കാരണങ്ങള്‍ തേടുന്നു എന്നൊരു സംശയം.

മൂന്നാമത്തെയും നാലാമത്തെയും കവിത ചെറുതെങ്കിലും വളരെ നല്ലൊരു ആശയം....

തുടരുക.. ആശംസകള്‍

Blog Address: http://thapasya11.blogspot.com/