Awaaz Do!

Tuesday, 23 November 2010

എഴുതാത്തതെന്തേ - ജയിംസ് സണ്ണി പാറ്റൂര്‍

എഴുതാത്തതെന്തേ വായിച്ചിട്ട് ഒന്നും എഴുതാതെ പോകാന്‍ പറ്റില്ല ആര്‍ക്കും തന്നെ...വരികള്‍ മനോഹരം.. കവിതയിലെ ഭാഷാപ്രയോഗങ്ങള്‍ അതിലും മനോഹരം... ഉദാഹരണത്തിനായി, "ചെമ്പക നിറമുള്ള ഗോപികമാരുടെ ചന്ദന വദനവും", ഇവിടെ ചന്ദന വദനം എന്നാ പദം കൂടുതലാരും ഉപയോഗിച്ച് കണ്ടിട്ടില്ല... ആ വരിയിലെ  അലങ്കാരം,  ഉത്പ്രേക്ഷയാണോ? കാരണം ചെമ്പക നിറമുള്ള ഗോപികമാരുടെ മുഖം എങ്ങനെ ചന്ദന വദനമായി എന്നൊരു ശങ്കയുണ്ട്... കാളിയമര്‍ദ്ധനം പറഞ്ഞ പാദം വളരെ മനോഹരം


പോക്കുവെയിലില്‍ ഇനിയും ഇതുപോലെ കവിതകള്‍ പ്രതീക്ഷിക്കുന്നു...

ആശംസകള്‍

Blog Address: http://kalochakal.blogspot.com/2010/11/blog-post_16.html

ബൂലോക മാലിക - Abdulkader kodungallur

വളരെ ചിന്തിക്കേണ്ട വിഷയമാണ്.. താങ്കളുടെ വിശകലനത്തോട്‌ യോജിക്കുന്നു.. ഒരു ബ്ലോഗ്‌ തുടങ്ങുമ്പോള്‍ തന്നെ അതിന്റെ സ്രഷ്ടാവ് അതിനു ലഭിക്കുന്ന പ്രതികരണം മനസ്സില്‍ കാണേണ്ടതുണ്ട്. മറിച്ച്‌ പ്രതികരണം ഒരു പ്രഹരണമായി കാണുന്നവരാണ് എങ്കില്‍ ആ ബ്ലോഗ്‌ ക്ഷണിക്കപ്പെട്ടവര്‍ക്കായി മാറ്റിവെക്കാം... ഇനി തെറ്റ് പറഞ്ഞു തരുന്നത് സ്വീകരിക്കുക അല്ല വേണ്ടാ എന്ന് വെയ്ക്കുക അത് അവരവരുടെ ഇഷ്ടം പോലെ, മറിച്ച്‌ പ്രതികരിക്കരുത് എന്ന് പറയുന്നത് ശരിയല്ല... പബ്ലിക്കേഷന്‍ കാരുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ട പലതും ഈ ബ്ലോഗുകളിലൂടെ നാം കാണുന്നു, തന്മൂലും അവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുന്നു.. തെറ്റുകുറ്റങ്ങള്‍ പറയുന്നവര്‍ ഇന്ന് വിരളം... അത് പറഞ്ഞാല്‍ അത് അംഗീകരിച്ചു മനസിലാക്കുന്നവര്‍ അതിലും ചിലര്‍... "ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ" എന്നാ ചൊല്ലിനു പിന്നെന്താ പ്രസക്തി?

ബ്ലോഗുലോകത്തിലൂടെ എത്രയോ സൌഹൃദങ്ങള്‍ ഇതിനകം എനിക്ക് ലഭിച്ചിരിക്കുന്നു... അതില്‍ എന്നെ തിരുത്തുന്നവരാണ് കൂടുതലും...മറിച്ചുള്ള അനുഭവങ്ങളും എത്രയോ... കമന്റുകള്‍ക്കു മാത്രം ഒരു ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ എത്രയോ പേര്‍ നിരുല്‍സാഹപ്പെടുതിയിരുന്നു... ഏതോ ഒരു വിരുതന്‍ "അസഭ്യ മഴ" പൊഴിയുകയും ചെയ്തു.... പക്ഷെ വീടും കുടിയും ഇല്ലാത്തത് (anonymous ) കൊണ്ട് അതിനു പ്രതികരിക്കാന്‍ നിന്നില്ല....


ഒരു നിരൂപണ സാഹിത്യകാരന്‍ മാത്രമാകാന്‍ എനിക്ക് സമയമായില്ല, എങ്കിലും എനിക്ക് തോന്നിയത് പറയുന്നു എന്ന് മാത്രം....


Blog Address: http://akkotungallur.blogspot.com/2010/11/blog-post.html

നീഹാര ബിന്ദുക്കൾ' - Sabu M H

ഞാനുണ്ടേ: കളിക്കുടുക്കയില്‍ കൊടുത്തോളൂ, കുറെ പേര്‍ക്ക് ഉപകാരമാകും..നല്ലൊരു കുഞ്ഞി കവിത

മാളിക: നല്ല വരികള്‍.. ഇന്നത്തെ അവസ്ഥയില്‍ വളരെ പ്രസക്തമായ രചന.ചിന്തകള്‍ വരികളായപ്പോള്‍ താളം എവിടെയോ നഷ്ടപെട്ടത് പോലെ തോന്നുന്നു...

കൽമണ്ഡപത്തിലെ തൂണുകൾ: നഷ്ടപ്പെടല്‍, ഏകാന്തത ഇവ രണ്ടും വളരെ കഷ്ടമാണ്... വരികള്‍ കൊള്ളാം..!

വിശപ്പ്‌: ശരിയാണ് യാത്ര ഒരിക്കലും അവസാനികുന്നില്ല...തുടരേണം....

ദയവായി: ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഏതോ വിധത്തില്‍ ചരടുകൊണ്ടു ബന്ധിച്ചതാണ്... ബന്ധങ്ങള്‍, കടമകള്‍, കടപ്പാട് അതില്‍ ചിലത് മാത്രം...

Blog Address: http://neehaarabindhukkal.blogspot.com/

Monday, 22 November 2010

പെട്ടുപോകുന്നവര്‍ - കുസുമം ആര്‍ പുന്നപ്ര

മിക്കവാറുമുള്ള എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഈ അനുഭവം  തന്നെയായിരിക്കും...വരും കാലത്ത് ഇത് ഒഴിവാക്കുക എന്നത് പ്രവര്‍തികമാണോ എന്ന് അറിയില്ല..അല്ലെങ്കിലും  ഈ കാലഘട്ടത്തില്‍ പ്രതികരണ ശേഷിയുള്ളവനെ പ്രഹരിച്ചു നിര്‍ത്താനുള്ള ഫോര്‍മുലകള്‍ എത്രയോ സജീവം.

"നാടോടുമ്പോള്‍ നടുവേ ഓടുക, പിന്നെ തിരിഞ്ഞോട്ടും നോക്കരുത്" അല്ലെങ്കില്‍ നമ്മള്‍ ഒറ്റപ്പെടും എന്നതില്‍ സംശയമില്ല..

അറിഞ്ഞത് ഇത്രയുമെങ്കില്‍, അറിയാത്തതോ???

നല്ല രചന.. ആശംസകള്‍

Blog Address: http://pkkusumakumari.blogspot.com/2010/11/blog-post_16.html?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+kusumam+%28My+poems%29

ആത്മാവിഷ്‌കാരത്തിന്റെ വിഹായസ്സിലേക്ക് - വായാടി

"ക്ഷര" മില്ലാത്തത് അക്ഷരം, ആ അക്ഷരത്തെ കുറിച്ചുള്ള നല്ല ഒരു രചനയാണ്...എല്ലാ സുഹൃത്തുക്കളും പറഞ്ഞ പോലെ അക്ഷരങ്ങള്‍ അഗ്നിയാണ്.

പലപ്പോഴും ഞാന്‍ വായാടിയില്‍ കാണുന്ന നല്ലൊരു കാര്യം,  തിരെഞ്ഞെടുക്കുന്ന വിഷയത്തിലാണ്... അതിനു എന്റെ അഭിനന്ദനങ്ങള്‍...

കൂടെ ഈ ബൂലോകത്ത് പിച്ചും പേയും പറഞ്ഞു ഒരു വര്‍ഷമായത്തിന്റെ നിറവില്‍ എന്റെയും

ആശംസകള്‍....!

സസ്നേഹം

Blog Address: http://vayady.blogspot.com/2010/11/blog-post.html

മകനോട് - ലീല എം ചന്ദ്രന്‍

ആദ്യം തന്നെ ഇത്രയും വരികള്‍ എഴുതിയതിനു അഭിനന്ദനങ്ങള്‍.. ഒരു മകനോട്‌ അമ്മക്ക് പറയാനുള്ള കാര്യങ്ങളെല്ലാം നന്നായി അവതരിപ്പിച്ചിരിക്കുന്നു..

"മകനേ,ഇതമ്മതന്‍ അന്ത്യാഭിലാഷം നീ,
സാക്ഷാത്കരിക്കുക മോക്ഷമേകീടുക"

(ഈ അമ്മയുടെ അഭിലാഷം നമുക്ക് സഫലമാക്കാം)

ആശംസകളോടെ


Blog Address: http://leelamchandran.blogspot.com/

"നിലാമഴ പോലെ വന്നു തീ വെയില്‍ പെയ്യിച്ചു പോകുന്നവര്‍" - സുനില്‍ പെരുമ്പാവൂര്‍

വളരെ നല്ല കവിതയാണ്.. കവിതയിലൂടെ ജീവിത സത്യം നല്ലപോലെ പറഞ്ഞിരിക്കുന്നു... എത്രയോ വേരുറച്ച ബന്ധങ്ങള്‍ ഒടുവില്‍ വേരിളകി മറയുമ്പോള്‍ നഷ്ടപ്പെടല്‍ വളരെ സ്വാഭാവികം... പിന്നെയെല്ലാം നല്ല ഓര്‍മ്മകള്‍....

ആശംസകള്‍


Blog Address: http://saradhanilav.blogspot.com/2010/11/blog-post.html

Monday, 1 November 2010

തലയെണ്ണം - കുസുമം ആര്‍ പുന്നപ്ര

വായിച്ചു.. നന്നായിട്ടുണ്ട്... പോലീസിനെ കണ്ടാല്‍ ആരായാലും ഒന്ന് മുട്ടിടിച്ചു നില്‍ക്കും.. എത്ര തന്നെ മുദ്രാവാക്യം വിളിച്ചാലും അത് "വെ" ഇത് "റെ"

കുറേ വിളിച്ചിട്ടുണ്ട് ഇതുപോലെ മുദ്രാവാക്യം, ഇഷ്ടമില്ലെങ്കില്‍ പോലും...

ആശംസകള്‍..

Blog Address: http://pkkusumakumari.blogspot.com/

ബഹുജനം പലവിധം - Abdul Jishad

വളരെ നല്ലൊരു ഗവേഷണം നടത്തിയതായി കാണുന്നു.. എല്ലാ വിവരണവും കൊള്ളാം.. കുസുമം ആര്‍ പുന്നപ്ര പറഞ്ഞ പോലെ ഒരു പിഎച്ഡിക്ക് നല്ല സ്കോപ് ഉണ്ട്..

ആശംസകള്‍...


Blog Address: http://jishad-cronic.blogspot.com/

മരം – കാട് – പക്ഷി - റ്റോംസ് കോനുമഠം

കവിത നന്നായിരിക്കുന്നു മാഷെ....

"മരം ഒരു വരം" എന്നത് നമ്മള്‍ മറന്നു പോകുകയാണ്... ഈ കലിയുഗത്തില്‍ മനുഷ്യന് വിലകല്പിക്കാത്ത സാഹചര്യത്തില്‍ ഈ ജനതയോട് മരത്തിന്റെ കാര്യം പറഞ്ഞാല്‍ അത് വെറുതെയാകും...

"ഇനിയുള്ളതെങ്കിലും സംരക്ഷിച്ചാല്‍ നന്ന്."

ഒരു മരത്തിനെ ആശ്രയിക്കുന്നത് എത്രയെത്രപേര്‍... അവരെ ഓര്‍ത്തെങ്കിലും...!!!

Blog address: http://www.thattakam.com/?p=532

തിരയൊടുങ്ങാത്ത കടല്‍ - lekshmi. lachu

നല്ലൊരു കവിതയാണ്... ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരു നിയോഗം... വിധിയെ പഴിക്കാനെ നമുക്ക് നിവര്‍ത്തിയുള്ളൂ...

" എ ഹിഡന്‍ ട്രൂത്ത്‌ ബീഹൈന്ട് എവരി തിങ്ക്‌"


ആശംസകള്‍

Blog Address: http://lachuvitelokam.blogspot.com/2010/11/blog-post.html