Awaaz Do!

Tuesday, 26 October 2010

ഉദ്ദിഷ്ടകാര്യസാധ്യത്തിന്‌ ഉപകാരസ്മരണ - വായാടി

വായാടിയുടെ പുതിയ പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട്...

ആദ്യമേ തന്നെ പറയാം, ഞാന്‍ ഇപ്പറഞ്ഞ മൂന്നു ഗ്രൂപ്പിലും അല്ല.. നാലാമത്തെ ഗ്രൂപ്പാണ്.. ഞാനെന്തിന്‌ റിസ്ക് എടുക്കണം, അത് കാരണം ഇതുപോലുള്ള മെയിലുകള്‍ക്ക് ഒരു പ്രത്യേക ഫോള്‍ഡര്‍ വെച്ചിട്ടുണ്ട്.. അതില്‍ വലിച്ചിടും...

ഞാന്‍ ഈ ലിങ്ക് ബുക്ക്മാര്‍ക്ക് ചെയ്തോളാം... ആശംസകള്‍..

Blog Address: http://vayady.blogspot.com/2010/10/blog-post_26.html

പത്രം-ഒരു പഠനോപകരണം - S.V.Ramanunni

ഇന്നത്തെ വിദ്യാഭ്യാസ രീതിയോട് പൂര്‍ണ്ണമായി യോജിക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല. കുട്ടികളുടെ കഴിവിനെ അത് പരമാവധി പുഷ്ടിപ്പെടുത്തുന്നു. എങ്കിലും സിലബസ്  വളരെ പരിതാപകരം... ഉദാഹരണത്തിന് ഇന്നത്തെ കുട്ടികളോട് "വൃത്തം" എന്താണ്, അല്ലെങ്കില്‍ പുഷ്പിതാഗ്രയുടെ ലക്ഷണം എന്നൊക്കെ ചോദിച്ചാല്‍ മിഴിച്ചു നില്‍ക്കും... ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം ഇന്നത്തെ ചരിത്ര പാഠപുസ്തകങ്ങളില്‍ ഉണ്ടോ എന്ന് സംശയവും...ആദ്യം ഇത് DPEP എന്ന് തലപൊക്കി, ഇപ്പോള്‍ ഇങ്ങനെയും... വിജയ ശതമാനം നോക്കിയാലും ഇത് വളരെ സ്പഷ്ടം...


വായന, എഴുത്ത്, മറ്റു കഴിവുകള്‍ അവയ്ക്ക് ലഭിക്കുന്ന പ്രോത്സാഹനം കൊള്ളാം.. പക്ഷെ പഠനത്തിന്റെ അന്തസത്ത എവിടെയെങ്കിലും ചോര്‍ന്നു പോകുന്നുണ്ടോ എന്നൊരു സംശയം പലപ്പോഴും തോന്നാറുണ്ട്....


നല്ലൊരു വിവരണം... ആശംസകള്‍...!!!

Blog Address: http://sujanika.blogspot.com/2010/10/blog-post_16.html

അയ്യപ്പന് ഒരു അന്ത്യോപചാരം - കുസുമം ആര്‍ പുന്നപ്ര

പ്രിയ കവിക്ക്‌ നല്‍കിയ നല്ലൊരു ആദരാഞ്ജലി കവിതയിലൂടെ നല്‍കിയതിനു നന്ദി.. തെരുവിന്റെ കണ്ണുനീര്‍ കവിതയാക്കിയ പ്രിയ കവിക്ക്‌ കണ്ണുനീര്‍ കൊണ്ട് എന്റെയും ആദരാഞ്ജലികള്‍..


വരികളില്‍ പ്രിയ കവി ഇനി ജീവിച്ചിരികട്ടെ.....


Blog Address: http://pkkusumakumari.blogspot.com/

മുതുകില്‍ മുറിവേറ്റ കവി - ജയിംസ് സണ്ണി പാറ്റൂര്‍

വളരെ ശക്തമായ വരികള്‍... പ്രിയ കവിയോടു സര്‍ക്കാര്‍ കാണിച്ച അനാദരവ് വളരെ കഷ്ടം... "മുകില്‍" പറഞ്ഞ പോലെ ഇനിമുതല്‍ എല്ലാവരുടെയും സൗകര്യം നോക്കി മരിക്കണം...

ഈശ്വരന്‍ പൊറുക്കട്ടെ...


പ്രിയ കവിക്ക്‌ എന്റെ ആദരാഞ്ജലികള്‍

Blog Address: http://kalochakal.blogspot.com/2010/10/blog-post_24.html

Thursday, 14 October 2010

Mohan's Musings - Mohan Raman

Its very nice to see your different perspective. I even completely agree with what you said. For a lot of people I know, they were quite disappointed with the cinema, as they expect a little more from their super star.

However its a good show in general..

Thank you for sharing... Have a nice time!

regards

Pranavam Ravikumar a.k.a. Kochuravi

Blog Address: http://mohanramanmuses.blogspot.com/2010/10/my-take-on-endhiran.html

Wednesday, 6 October 2010

ലാസ്യലയം - Neena Sabarish

മോഹിനിയാട്ടം എന്നാ കലാരൂപത്തെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്നൊരു ബ്ലോഗാണ് ശ്രീമതി നീനയുടെത്... പോസ്റ്റുകളില്‍ ഉടനീളം അന്വേഷണ തീവ്രത നമുക്ക് കാണാം...വളരെ റിസര്‍ച് ചെയ്തിട്ടുള്ള ശ്രമാഫലമായത് കൊണ്ട് ഇത് വായനക്കാര്‍ക്ക് പ്രയോജനം ചെയ്യും എന്നതില്‍ സംശയമില്ല...
മോഹിനിയാട്ടം എന്നാ കലാരൂപത്തിന് കേരളം നല്‍കുന്ന സംഭാവന വളരെ വലുതാണ്‌... എത്രയെത്ര പ്രഗല്പരായ കലാകാരന്മാര്‍.... അവരെക്കുറിച്ച് വരും പോസ്റ്റുകളില്‍ പറയണം എന്ന അപേക്ഷ കൂടിയുണ്ട്...

പെരുമാള്‍ ഭരണകാലത്തെ മോഹിനിയാട്ടം എന്ന ലേഖനത്തില്‍ അവസാന ഖണ്ഡികയില്‍ പറയുന്ന "സ്വാതിക്കുശേഷം ഭരണമേറ്റെടുത്ത ഉത്രാടം തിരുനാള്‍" ഉത്രം തിരുനാള്‍ അല്ലെ?

അതുപോലെ മഹാരാജ സ്വാതി തിരുനാളിന്റെ നാട് നീങ്ങലെ കുറിച്ച് വ്യത്യസ്തമായ പല അഭിപ്രായങ്ങളും നിലനില്‍കുന്നു...അകാലത്തില്‍ ആ പ്രതിഭ വിടപറഞ്ഞു എങ്കിലും ആ കാലയളവില്‍ രചിച്ച കാവ്യങ്ങള്‍ എന്ത് സുന്ദരം!!!

തുടരുക.... ആശംസകള്‍


Blog Address: http://lasyalayam.blogspot.com/

ആല്‍ബക്ഷതങ്ങള്‍ - റഷീദ്‌ കോട്ടപ്പാടം

ഈ കലികാലത്ത് നടക്കുന്ന പ്രധാന സംഭവം...ആശയം വളരെ നന്നായിട്ടുണ്ട്... എത്രയും പെട്ടെന്ന് വഴിതെറ്റിക്കാന്‍ പറ്റിയ മാര്‍ഗമാണ്, ഈ പറഞ്ഞ വഴികള്‍...ഇതുപോലെ ഉറങ്ങാത്ത എത്രയോ അച്ഛനമ്മമാര്‍...ഇന്ന് ലോകം ഫാഷന് പുറകെ അല്ലെ?? നടക്കട്ടെ ഇങ്ങനെയും തുലയാം എന്ന് ഇവര്‍ നമുക്ക് മനസിലാക്കി തരുന്നു...

അന്നൊക്കെ അഭിനയം എന്നതൊരു കലയായി കണ്ടിരുന്നത്‌... ഇന്നത്‌ "കല മാറി തേങ്ങ കുലയായി"

ഇതുപോലെ സമകാലീക പ്രസക്തിയുള്ള ലേഖനം പ്രതീക്ഷിക്കുന്നു....

ആശംസകള്‍

Blog Address: http://ayilakkunnu.blogspot.com/2010/09/blog-post_21.html

Tuesday, 5 October 2010

ശൂന്യത - താന്തോന്നി/Thanthonni

ശൂന്യത: നിരാശ കാവ്യമാണ്... മനസ്സില്‍ കൊള്ളുന്ന വരികളാണ്...എനിക്ക് ഇഷ്ടപെട്ട വരികള്‍ ഇതാണ്:

>> മരണം കാത്തു നില്‍ക്കും
മൂക സാക്ഷിയായ് ചിത്തം<<


ആശസകള്‍

Blog Address: http://praviep.blogspot.com/2010/09/blog-post.html#comments

നീഹാര ബിന്ദുക്കള്‍ - Sabu M H

പ്രണയത്തില്‍ മുങ്ങി: നല്ലൊരു പ്രണയ കവിത...എഴുതുന്ന പേനയിലെ മഷിതീര്‍ന്നപ്പോള്‍ ചോരകൊണ്ട് എഴുതുന്നത്‌ പ്രണയ തീവ്രത വരച്ചു കാട്ടുന്നു...

മതില്‍: നല്ലൊരു കവിത. വിരഹമാണോ പറയാന്‍ ഉദ്ദേശിച്ചത്...

മധുരം വിളമ്പുന്നവര്‍: നല്ല വരികള്‍...

ആവില്ലെനിക്ക്: പ്രേമം വരികളില്‍ നിറഞ്ഞു തുളുമ്പുന്നു...പറഞ്ഞ എല്ലാ ഉപമകളും നന്നായി...
Blog Address: http://neehaarabindhukkal.blogspot.com/2010/10/blog-post_3359.html

പ്രഭവ പര്‍വത്തില്‍ വിനീതനായി പ്രഭു - Abdulkader kodungallur

വളരെ നല്ലൊരു അനുഭവ കുറിപ്പാണ്... അല്‍ഷിമേഴ്സ്‌ രോഗത്തെക്കുറിച്ച് വളരെ അധികം കേട്ടിട്ടില്ല....വളരെ സഹനശക്തിയും അര്‍പ്പണ മനോഭാവവും ഉള്ളവരെ ഇപ്പോള്‍ കിട്ടുക വളരെ പ്രയാസമാണ്....ഈശ്വരന്‍ യഥാര്‍ത്ഥത്തില്‍, അവരിലാണ് സ്ഥിതി ചെയ്യുന്നത്.... മറ്റുള്ളവരുടെ വേദന മനസിലാക്കാന്‍ ഉള്ളൊരു കഴിവ് എല്ലാവര്ക്കും ഉണ്ടായാല്‍ നന്ന്...

എഴുത്തിലെ ഭാഷ വളരെ നന്നായിട്ടുണ്ട്... ഇതുപോലെ കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് തല്കാലം നിര്‍ത്തുന്നു...

ആശംസകള്‍

Blog Address: http://akkotungallur.blogspot.com/2010/10/blog-post.html

Monday, 4 October 2010

ഹാപ്പി ജേണി ഈസ്റ്റേണ്‍ റെയില്‍ വേ ! - കുസുമം ആര്‍ പുന്നപ്ര

ജീവിതത്തില്‍ വളരെ ചുരുക്കം ലേഖനങ്ങള്‍ വായിക്കുമ്പോള്‍ മാത്രമേ ഞാനൊരു ഇടവേള വായനക്കിടയില്‍ എടുക്കാറുള്ളൂ.... അത്തരത്തിലുള്ള ഒരു ലേഖനമാണ് ഇത്.... ഇന്നത്തെ പരക്കം പാച്ചലിനിടയില്‍ മറന്നു പോകുന്ന കുറെ മൂല്യങ്ങളുണ്ട്‌... അതിലൊന്നാണ് സഹജീവികളോടുള്ള സ്നേഹം... അത് മനുഷ്യാനായാലും, മറ്റേതു ജീവചാലമായാലും... അത് തോന്നിയ താങ്കള്‍ക്കു ആദ്യം തന്നെ എന്റെ അഭിനന്ദനം....

പങ്കജിന്റെ വിവരണം ശരിക്കും ഹൃദയസ്പര്‍ഷമാണ്.... ഇതുപോലെ എത്രയെത്രപേര്‍? ജീവിതഭാരം അറിഞ്ഞോ അറിയാതയോ അവരുടെ തോളിലാകുമ്പോള്‍ അവര്‍ ഈ കൊച്ചുപ്രായത്തില്‍ തന്നെ പണിയെടുക്കേണ്ടി വരുന്നു....ഈശ്വരന്‍ സഹായിക്കട്ടെ....

“എല്ലാ ഇന്‍ഡ്യാക്കാരും എന്‍റ സഹോദരീ സഹോദരന്‍മാരാണ്.” എല്ലാവരും ഇങ്ങനെ ആലോചിച്ചു തുടങ്ങിയാല്‍ എന്ത് അത്ഭുദം!!!

ആശംസകള്‍

Blog Address; http://pkkusumakumari.blogspot.com/2010/10/blog-post.html?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+kusumam+%28My+poems%29

Sunday, 3 October 2010

കുടിയിറക്ക് - Anees hassan

കവിക്ക്‌ കാറ്റിനോട് തോന്നുന്ന പ്രേമം കൊള്ളാം....വ്യത്യസ്തമായ ഒരു ചിന്തയാണ്...

നിഷ്കളങ്കത, അവതരണം നന്നായി....

 ഇതുപോലെ കാറ്റുകള്‍ ഇനിയും വീശട്ടെ, ആയിരത്തിയൊന്നാം രാവില്‍...

ആശംസകള്‍

Blog Address: http://aneeshassan.blogspot.com/2010/10/blog-post.html#comments

ശിക്കാരി - Abdul Jishad

ബൂലോകത്തെ ഇളക്കി മറിക്കുന്ന കണ്ണൂരാന്‍ എന്നാ വ്യക്തിയെ കുറിച്ചുള്ള വിവരണം കൊള്ളാം.... അഭിമുഖം നന്നായി....

"വരാം, വരാതിരിക്കാം.....വരുമെന്ന് പ്രതീക്ഷിക്കാം...."

എന്തായാലും ഉദ്ദിഷ്ട കാര്യം നടന്നു.... ഇനിയാരാണ് അടുത്ത suit ?

ആശംസകള്‍

Blog address: http://jishad-cronic.blogspot.com/

അമ്മയും കുഞ്ഞും - ജയിംസ് സണ്ണി പാറ്റൂര്‍

വളരെ നല്ലൊരു കവിത....ചിന്തകള്‍ക്ക് നല്ലൊരു ഒഴുക്കുണ്ട്....ജീവിതയാത്രയില്‍ ഒരമ്മയ്ക്കും കുഞ്ഞിനും ഇടയില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും പറഞ്ഞിരിക്കുന്നു....മാതൃ സ്നേഹത്തിനു നല്ലൊരു കവിത എന്ന് തന്നെ പറയാം....

ആശംസകള്‍

Blog Address: http://kalochakal.blogspot.com/2010/10/blog-post.html

പ്രണയ നിലാവില്‍.... - വായാടി

ഗദ്യരൂപത്തില്‍ കവിത തോന്നുന്നെങ്കിലും ആശയം കൊള്ളാം....

ചെറിയ അഭിപ്രായം. മൂന്നാം പാദത്തില്‍ അവസാനത്തെ വരിയില്‍ "കാണാം" എന്ന് വേണ്ടാ... അത് കവിതയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു....

ഇടയ്ക്കിടെ ഇങ്ങനെ കവിതകള്‍ നിലാവായി ഉദിക്കുന്നതും കൊള്ളാം....

ആശംസകള്‍
Blog address: http://vayady.blogspot.com/2010/10/blog-post.html