മോഹിനിയാട്ടം എന്നാ കലാരൂപത്തെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്നൊരു ബ്ലോഗാണ് ശ്രീമതി നീനയുടെത്... പോസ്റ്റുകളില്‍ ഉടനീളം അന്വേഷണ തീവ്രത നമുക്ക് കാണാം...വളരെ റിസര്‍ച് ചെയ്തിട്ടുള്ള ശ്രമാഫലമായത് കൊണ്ട് ഇത് വായനക്കാര്‍ക്ക് പ്രയോജനം ചെയ്യും എന്നതില്‍ സംശയമില്ല...
മോഹിനിയാട്ടം എന്നാ കലാരൂപത്തിന് കേരളം നല്‍കുന്ന സംഭാവന വളരെ വലുതാണ്... എത്രയെത്ര പ്രഗല്പരായ കലാകാരന്മാര്‍.... അവരെക്കുറിച്ച് വരും പോസ്റ്റുകളില്‍ പറയണം എന്ന അപേക്ഷ കൂടിയുണ്ട്...
പെരുമാള്‍ ഭരണകാലത്തെ മോഹിനിയാട്ടം എന്ന ലേഖനത്തില്‍ അവസാന ഖണ്ഡികയില്‍ പറയുന്ന "സ്വാതിക്കുശേഷം ഭരണമേറ്റെടുത്ത ഉത്രാടം തിരുനാള്‍" ഉത്രം തിരുനാള്‍ അല്ലെ?
അതുപോലെ മഹാരാജ സ്വാതി തിരുനാളിന്റെ നാട് നീങ്ങലെ കുറിച്ച് വ്യത്യസ്തമായ പല അഭിപ്രായങ്ങളും നിലനില്‍കുന്നു...അകാലത്തില്‍ ആ പ്രതിഭ വിടപറഞ്ഞു എങ്കിലും ആ കാലയളവില്‍ രചിച്ച കാവ്യങ്ങള്‍ എന്ത് സുന്ദരം!!!
തുടരുക.... ആശംസകള്‍
Blog Address: http://lasyalayam.blogspot.com/
1 comment:
നന്ദി രവി...ഈ പ്രോത്സാഹനത്തിന്. ചൂണ്ടിക്കാണിച്ചതു ശരിയാണ്. ഉത്രം തിരുനാളെന്ന് പോസ്റ്റില്‍ തിരുത്തിയിരിക്കുന്നു. നന്ദി ശ്രദ്ധയോടെയുള്ള വായനയ്ക്ക്.തുടര്‍ന്നും ലാസ്യലയത്തിലെത്തുമല്ലോ...വിരോധമില്ലെങ്കില്‍ കാവ്യതളിരിലും.....
Post a Comment