Awaaz Do!

Wednesday 15 September 2010

കാവല്‍ നില്‍ക്കുന്നതിനേക്കാള്‍ നന്ന് കള്ളടിച്ച് ചാവുന്നത് - ബഷീര്‍ പി.ബി.വെള്ളറക്കാട്‌

ഇന്നത്തെ അവസ്ഥയെ വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു...

"ആര്‍ക്കാ നഷ്ടം.... ചാവുന്നവന്റെ കുടുംബത്തിനു.... അതിനു ഞങ്ങള്‍ക്ക് എന്താ?" ഇതാണ് നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ ഭാവം... വലിയൊരു പുഷ്പ ചക്രം വെച്ചിട്ടോ, ആകാശത് രണ്ടു വെടി പൊട്ടിച്ചിട്ടോ എന്ത് കാര്യം.... കരയുന്ന ഈ നാട്ടുകാര്‍ എത്ര ദിവസം കരയും? ഇതിന്റെ പേരില്‍ അന്വേഷണം, അതിന്റെ പേരില്‍ കുറെ കൈക്കൂലി, പിന്നീട് ഫയല് പൊടിയടിക്കുമ്പോള്‍ സ്റ്റോറിലേക്ക് ഒരേറ്... ഇതാണല്ലോ നമ്മുടെ രീതി....

ഇനി ജനത കണ്ണ് തുറക്കുന്നത്... ഇവര്‍ക്കത് നേരത്തെ ആകാമായിരുന്നു.... ആദ്യമായിട്ടല്ലലോ ഇത് നാം കാണുന്നത്.... അപ്പോള്‍ ജനതയും തയാറല്ല, ഈ ശീലം വിടാന്‍... എങ്കില്‍ ഇത് തുടരട്ടെ....അല്ലാതെന്തു ചെയ്യാനാ...???

നമ്മള്‍ നിസ്സഹായര്‍... ഒന്നുകില്‍ കുടിക്കുന്നവന്‍ നന്നാവണം... അല്ലെങ്കില്‍ കൊടുക്കുന്നവന്‍ നന്നാവണം....

ആശംസകള്‍


Blog Address: http://vellarakad.blogspot.com/2010/09/blog-post.html

2 comments:

ബഷീർ said...

രവികുമാർ,

താങ്കളുടെ വിലയിരുത്തലുകൾക്ക് വളരെ നന്ദി

അതത് പോസ്റ്റിൽ ഈ വിലയിരുത്തലുകൾ ഉൾപ്പെടുത്തിയതിനു ശേഷം പിന്നെ അത് ഇവിടെ (ആവശ്യമെങ്കിൽ ) കൊടുക്കുന്നതല്ലേ നല്ലത് ?

ബഷീർ said...

താങ്കളുടെ ഈ കമന്റ് ഞാൻ എന്റെ പോസ്റ്റിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുന്നുണ്ട് :) വിരോധമില്ലല്ലോ