Awaaz Do!

Monday, 4 July 2011

"~ ~ ശ്രീ പദ്മനാഭന്റെ മൂല്യം അളക്കുമ്പോള്‍ ~ ~" /"പത്മനാഭന്റെ ഉള്ളറ രഹസ്യത്തിലേക്ക്"

ക്ഷേത്ര സ്വത്തു സംരക്ഷിക്കപ്പെടണം എന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്.. കണ്ടവന്‍ തിന്നു മുടിപ്പിക്കാനായി IMF , ADB നിന്നും വാങ്ങി കൂട്ടിയത് എങ്ങനെ ഇത് കൊണ്ട് അടച്ചു തീര്‍ക്കും? ഇത് ഏതു വിധത്തില്‍ പൊതു സ്വത്തായി കാണുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല! ഏതു അമ്പലത്തിലാണ്/ആരാധനാലയതിലാണ്  കാണിക്കയിട്ട കാശുകള്‍ നാടിനു വേണ്ടി ചിലവാക്കുന്നത്? ഇത് പോലെ എത്രയോ ആരാധനാലയങ്ങള്‍ ഇവിടെ ഉണ്ട്? അതൊന്നും കൈയേറാന്‍ കോടതിക്ക് സമയമില്ല.

ചുമ്മാതല്ല പഴമക്കാര്‍ പറഞ്ഞത്, "കുറച്ചു കണ്ണടച്ചാല്‍, പദ്മനാഭനെ വരെ പൊക്കുന്നവര്‍ ഉണ്ടാകും" ഇതിനിടയില്‍ ഏതോ മത നേതാവ് കിട്ടിയ നിധി ഭാഗിച്ചെടുക്കണം എന്ന അഭിപ്രായമായി വന്നിട്ടുണ്ട്! ഈ പറയുന്നവര്‍ക്ക് കിട്ടിയ ഫോറിന്‍ ഫണ്ടുകള്‍ ആദ്യം നമുക്ക് ഭാഗിക്കാം.. അല്ലെ!
ഇത് കണ്ടു കിട്ടുന്നതിനു മുന്‍പ് തന്നെ അമ്പലത്തില്‍ ദാനധര്മങ്ങള്‍ നടക്കുനുണ്ട്.. അന്നദാനം വഴിപാടായും, ക്ഷേത്ര വകയായും നല്‍കുന്നുണ്ട്..

രാജഭരണം ഇല്ലാതെ ലളിതമായ ജീവിതം തുടരുന്ന രാജകുടുംബം,ഇന്നും രാജകുടുംബത്തിലെ പേര്‍സണല്‍ ട്രസ്റ്റ്‌ വഴി ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും സഹായം നല്‍കി വരുന്നു.

എന്തായാലും മഴയ്ക്കുപോലും അമ്പലത്തില്‍ ഒതുങ്ങാത്തവര്‍ എത്രയോപേര്‍! പറഞ്ഞു മനസ്സിലാക്കാന്‍ പ്രായോഗികമായി ബുദ്ധിമുട്ടാണ്...!

Blog Address: http://njanpunyavalan.blogspot.com/2011/07/blog-post.html

http://malayalikalkkumaatram.blogspot.com/2011/07/blog-post.html

1 comment:

ഞാന്‍ പുണ്യവാളന്‍ said...

പ്രണവം രവികുമാറിന്റെ : വികാരം ഞാന്‍ മാനിക്കുന്നു , താങ്കളുടെ അഭിപ്രായം പരിപൂര്‍ണമായും ശരിയുമാണ്.പണ്ട് സൈന്യത്തില്‍ ഉണ്ടായിരുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് ഹജ്ജിനു പോകാനുള്ള പണം ക്ഷേത്രം കൊടുത്തിരുന്നു , പണ്ടത്തെ പോലെ വിഭവങ്ങള്‍ ഇല്ലാ എങ്കിലും അന്നദാനം നല്ക്കുന്നു , രാജകുടുംപം നേരിട്ട് ചികില്‍സ , വിവാഹ ധന സഹായം നല്ക്കുന്നു കൊട്ടാരവളപ്പില്‍ തന്നെ അതിനുള്ള സൗകര്യം നിലവിലുണ്ട് ...

പക്ഷെ മറിച്ചു നമ്മെ ചിന്തിപ്പിക്കുന്നത് ശ്രീ പത്മനാഭന്റെ അളവറ്റ ധനം തന്നെ അത് നമ്മളിലെ സ്വാര്‍ത്ഥതായേ ചൂടുപിടിപ്പിക്കുന്നു .... അതുകൊണ്ടാണ് ഈ സ്വാര്‍ത്ഥമദികള്‍ പറയുന്നേ ഭഗവാന് എന്തിനാ ധനം....