Awaaz Do!

Monday 28 February 2011

ഭാവി ചോദ്യ ചിഹ്ന്നമോ? - ജിക്കു|Jikku

പറഞ്ഞതിനോട് പൊരുത്തപെടുന്നു. എന്റെ കാഴ്ചപ്പാടില്‍ ഇന്നത്തെ വിദ്യാഭാസ നയങ്ങള്‍ പലതും പകല്‍ സ്വപ്നമാകുന്നു. എന്ത് മാറ്റം വരുത്തുന്നു എങ്കിലും ഇന്നും ഈ മേഖല കീഴ്പോട്ടാണ്.. എത്രയെത്ര സിലബസ്സുകള്‍ മാറി മാറി വരുന്നു. കുട്ടികളുടെ കഴിവുകള്‍ അറിയപ്പെടുന്നു എന്നാ വസ്തുത ശരിയാണ്, പക്ഷെ അതേ സമയം വിദ്യാഭാസം എന്നത് കൊണ്ടുള്ള ഗുണം കുട്ടികള്‍ക്ക് മുഴുവനും ലഭിക്കുന്നുണ്ടോ എന്ന് സംശയം.

ഇതിലുപരി ഇന്നത്തെ കുട്ടികള്‍ക്ക് ലേഖകന്‍ പറഞ്ഞപോലെ രണ്ടു പ്രധാന വഴികളാണ് രക്ഷിതാക്കള്‍ തുറന്നു നല്‍കുന്നത്.. ഉയര്‍ന്നു വരുന്ന എഞ്ചിനീയറിംഗ് കോളേജുകള്‍ അതിനു ഉദാഹരണം. ചുരുക്കത്തില്‍ പറഞ്ഞാല്‍ ലക്കും ലഗാനും ഇല്ലാത്ത ഒരു പോക്ക്.. ഇനി എന്ട്രന്‍സ്, എത്ര കുട്ടികളാണ് ജെനുവിനായി അതിനു ആഗ്രഹിക്കുന്നത്.. ഇനി ഡിസ് ക്വാളിഫൈഡ് ആണെങ്കിലും വല്ല പേര് കേള്‍ക്കാത്ത കോളേജില്‍ സീറ്റ് ഉണ്ടാകും..

പ്രതീക്ഷിക്കാം, ഒരു മാറ്റം അത് ആര്‍ക്കാ ഇഷ്ടമില്ലാത്തത്?

ആശംസകളോടെ

Blog Address: http://www.sathyaanweshakan.co.cc/

No comments: