Awaaz Do!

Wednesday, 16 February 2011

துணிவே துணை. - தமிழ் உதயம்

Very good thoughts..! Very good to see that Punch line "Thunive Thunai".


>> "தகுதி உள்ளவையே நிலைக்கும்" <<

Yes, even if sometimes we miss somewhere if you have true talent, you will shine one day...

ஓர் நாள் வரும்!

Best Wishes..!

Blog Adress: http://tamiluthayam.blogspot.com/2011/02/blog-post_17.html

കാത്തിരിക്കുന്നു - Sabu M H

കവിത വളരെ മനോഹരം.. കാത്തിരിപ്പു ഒരു സുഖമാണ്.. ഇഷ്ടപെട്ടവര്‍ക്ക് വേണ്ടിയെങ്കില്‍ അത് അതിലും സുഖം.. ഉറങ്ങുമ്പോഴും കണ്ണ് നിറഞ്ഞത്‌ മനസ്സിലാക്കിയത് കൂടുതല്‍ ഇഷ്ടപ്പെട്ടു.. കാത്തിരിപ്പില്‍ കിട്ടുന്ന ഓര്‍മ്മകള്‍ എന്നും ഒരുപോലെ കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ..

ആശംസകളോടെ...


Blog Address: http://neehaarabindhukkal.blogspot.com/2011/02/blog-post_17.html

മൃത്യുഞ്ജയം - സെഫയര്‍ സിയ

കവിത നന്നായിരിക്കുന്നു.. ഗദ്യ രൂപത്തിലെങ്കിലും ആശയം മനസ്സിലായി..ഭൂമിദേവിയെ കുറിച്ചാണ് എന്ന് പകുതി വായിച്ചപ്പോള്‍ മനസ്സിലായി.. ശരിയാണ്, സ്വാര്‍ത്ഥതാല്‍പ്പര്യത്തിനായി ഇന്ന് മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്തു ജീവിച്ചു തുടങ്ങി കാലമേറെയായി.. ഇത് തുടര്‍ന്നാല്‍ എന്താകും സ്ഥിതി?
ജല സ്ത്രോതസ്സുകള്‍ ഇല്ലാതെയാകുന്നു, മരങ്ങള്‍ ഇല്ല, തന്മൂലം പക്ഷികള്‍ക്ക് സങ്കേതമില്ല. ഇങ്ങനെ പരിസ്ഥിതിയുടെ താളം തെറ്റുന്നു..

പ്രപഞ്ചം ഉണ്ടായപ്പോള്‍ ഉള്ള ചരാചരപ്രപഞ്ചം ഇന്ന് ചരപ്രപഞ്ചമായി മാറുന്നു...

കവിതയില്‍ ചിഹ്നം പലയിടത്തും വിട്ടുപോയോ എന്ന് സംശയം... ആശംസകളോടെ...!

Blog Address: http://aardraa.blogspot.com/2011/02/blog-post_17.html?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+blogspot%2FAMirg+%28%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%82%29

Tuesday, 15 February 2011

ഒരു മാന്‍ പേടയും കുറെ വ്യാഘ്രങ്ങളും - ജയിംസ് സണ്ണി പാറ്റൂര്‍

എന്ത് നീതി, എന്ത് ന്യായം? അതൊക്കെ അസ്തമിച്ചു.. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍, എന്നാ അവസ്ഥയിലേക്ക് നമ്മള്‍ മാറുന്നു. വളരെ പൈശാചികമായ സത്യമാണ്..നീതിക്ക് നേദിക്കാന്‍ കൈയിലെന്തുണ്ട്... പണമുണ്ടെങ്കില്‍ രക്ഷപെട്ടു.. അല്ലെങ്കില്‍ വന്ന വഴി പൊക്കോണം..പറഞ്ഞ പോലെ ഇതൊരു തുടര്‍ക്കഥ... എത്രയെത്ര പേര്‍ ഇതിനു ബലിയാടുകള്‍... പറയുന്നവനെ പരമദ്രോഹി എന്ന് വിളിക്കും കാലം..

ആശംസകള്‍

Blog Address: http://kalochakal.blogspot.com/2011/02/blog-post.html#comments

കുഞ്ഞുങ്ങളുടെ ശ്മശാനം - ഹാരിസ്‌ എടവന

മനസ്സില്‍ തട്ടുന്ന കവിതയാണ്..കുഞ്ഞുങ്ങള്‍ എന്ത് പഴിച്ചു ഇത്ര അനുഭവിക്കാന്‍ എന്ന് പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട്.. തട്ടേക്കാട്, കുംഭകോണം, ഇങ്ങനെ എത്രയെത്ര.. ഈയിടെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എത്ര മാത്രം... വൈ.പ്രസിഡനടന്റെ ഭാര്യ പറഞ്ഞതു എത്ര സത്യം...


>>ജീവിതത്തെപ്പറ്റി പരാതിയില്ലാതെ പറന്നുപോയവര്‍" ഈ വരികള്‍ വളരെ സ്പര്‍ശിച്ചു..

ആശംസകള്‍ !

Blog Address: http://thabasum.blogspot.com/2011/02/blog-post_9220.html

പൊതുയോഗ നിരോധനത്തിനെതിരെ നിയമ നിര്‍മ്മാണം - ഇ.എ.സജിം തട്ടത്തുമല

>>രാ‍ജഭരണവും സ്വേച്ഛാധിപത്യ-പട്ടാള ഭരണവും നിലനിൽക്കുന്ന രാജ്യമാണെന്ന് തോന്നും <<
രാജഭരണം എന്തുകൊണ്ട് പരാമര്‍ശിച്ചു എന്നറിയില്ല.. തിരുവിതാംകൂര്‍ അങ്ങനെയായിരുന്നോ?

ഇന്നത്തെ കോടതി വിധികള്‍ പലതും ദൌര്‍ഭാഗ്യകരമാണ്... മനുഷ്യന് ആവശ്യമുള്ള എത്രയോ കാര്യങ്ങള്‍ക്കു കോടതി വിധികള്‍ വഴിതുറക്കുന്നില്ല.. എത്രയെത്ര കേസുകള്‍ ഇന്ന് പൊടിയടിച്ചു കിടക്കുന്നു? വല്ലതും പറഞ്ഞാല്‍ കോടതിയലക്ഷ്യവും.. രാഷ്ട്രീയകാരനാ എങ്കില്‍ തടി തപ്പാം.. പക്ഷെ സാധാരണ പൌരനായി പോയല്ലോ...ആരെയാ പഴിക്കെണ്ടേ?

ഇനി ഈ പറയുന്ന രാഷ്ട്രീയക്കാരില്‍ എത്ര സത്യാ പുണ്യവാളന്‍ മാരുണ്ട്. പേരിനു രണ്ടു കേസില്ലാതെ എന്താ രാഷ്ട്രീയം അല്ലെ? പൌരാവകാശം നില നിര്‍ത്തുക എന്നതാണോ ഈ നിയമ നിര്‍മാണത്തിന് പിന്നില്‍.. എങ്കില്‍ വളരെ നന്ന്..!

Blog Address: http://viswamanavikam.blogspot.com/2011/02/blog-post_09.html

Thursday, 10 February 2011

പവര്‍കട്ട് - കുസുമം ആര്‍ പുന്നപ്ര

കഥ വായിച്ചു.. ഇഷ്ടപ്പെട്ടു.. പക്ഷെ ഇപ്രാവശ്യത്തെ വിഷയത്തോട് പൊരുത്തപെടാന്‍ കഴിയുന്നില്ല.. ഒരു സാങ്കല്‍പ്പിക കഥ എന്നാ പരിധിക്കുള്ളില്‍ വിജയിച്ചു. എന്തോ ഒരു നെഗറ്റീവ് എനര്‍ജി ഫീല്‍ ചെയ്തു.. ഇന്നത്തെ തലമുറയ്ക്ക് ഒന്നില്ലെങ്കില്‍ മറ്റൊന്ന്... അത്ര തന്നെ...

കഥയില്‍ ഉപയോഗിച്ച ഐടി പദങ്ങള്‍ വളരെ മനോഹരം... ഇനി ഇതുപോലെ പവര്‍ക്കെട്ടുകള്‍ വേണ്ട എന്ന് നമുക്ക് ആശിക്കാം 

Blog Address: http://pkkusumakumari.blogspot.com/2011/02/blog-post_07.html?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+kusumam+%28My+poems%29