Awaaz Do!

Showing posts with label ജയിംസ് സണ്ണി പാറ്റൂര്‍. Show all posts
Showing posts with label ജയിംസ് സണ്ണി പാറ്റൂര്‍. Show all posts

Monday, 21 February 2011

വരിക മിത്രമേ - ജയിംസ് സണ്ണി പാറ്റൂര്‍

കവിത വായിച്ചു..അരൂര്‍ പറഞ്ഞപോലെ ആ കാല്‍ സ്പന്തനം എന്നാ പ്രയോഗം, അഞ്ചാം പാദത്തിലെ കവിയുടെ മനോഗതം പെട്ടെന്ന് മനസ്സിലാകുന്നില്ല..

കവിതയ്ക്കിടയിലെ പദങ്ങളുടെ മുറിവ് വായനയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നോ എന്നൊരു സംശയം... ആശയം മനസ്സിലായി...

ആദ്യ വരിയുടെ അന്ത്യത്ത് ഒരു ആശ്ചര്യ ചിഹ്നം നല്‍കാമായിരുന്നു...

ആശംസകള്‍

Blog Address: http://kalochakal.blogspot.com/2011/02/blog-post_21.html

Tuesday, 15 February 2011

ഒരു മാന്‍ പേടയും കുറെ വ്യാഘ്രങ്ങളും - ജയിംസ് സണ്ണി പാറ്റൂര്‍

എന്ത് നീതി, എന്ത് ന്യായം? അതൊക്കെ അസ്തമിച്ചു.. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍, എന്നാ അവസ്ഥയിലേക്ക് നമ്മള്‍ മാറുന്നു. വളരെ പൈശാചികമായ സത്യമാണ്..നീതിക്ക് നേദിക്കാന്‍ കൈയിലെന്തുണ്ട്... പണമുണ്ടെങ്കില്‍ രക്ഷപെട്ടു.. അല്ലെങ്കില്‍ വന്ന വഴി പൊക്കോണം..പറഞ്ഞ പോലെ ഇതൊരു തുടര്‍ക്കഥ... എത്രയെത്ര പേര്‍ ഇതിനു ബലിയാടുകള്‍... പറയുന്നവനെ പരമദ്രോഹി എന്ന് വിളിക്കും കാലം..

ആശംസകള്‍

Blog Address: http://kalochakal.blogspot.com/2011/02/blog-post.html#comments

Sunday, 19 December 2010

ആലംബഹീന - ജയിംസ് സണ്ണി പാറ്റൂര്‍

ആദ്യത്തെ രണ്ടു വരികളില്‍ വളരെ മനോഹരം.പിന്നീടുള്ള വരികളില്‍ കാത്തിരിപ്പ്‌, ഏകാന്തത എന്നിവ മനസ്സിലാക്കാം...

ചിലത് മനസ്സിലാകേണ്ടാതുണ്ട്.."ചിന്തയില്‍ ചത്തസ്മൃതികളെല്ലാം"
സ്മൃതികള്‍ക്കു മരണമുണ്ടോ? അതുപോലെ ആ ചത്ത എന്നാ പ്രയോഗം ഒന്ന് കൂടി പരിശോധിക്കാമായിരുന്നു..

സ്നേഹാശംസകള്‍...!

Blog Address: http://kalochakal.blogspot.com/2010/12/blog-post_20.html

Tuesday, 14 December 2010

ഓര്‍മ്മകളിലെ മധുരനൊമ്പരം - ജയിംസ് സണ്ണി പാറ്റൂര്‍

കവിത  നന്നായി... ചിഹ്നങ്ങള്‍ കൂടിപ്പോയോ എന്നൊരു സംശയം.. അത് കാരണം ആശയം മുഴുവനാകുന്നില്ല..ഉദാഹരണത്തിന്: "അന്നു ഞാനെന്നുടെ
വാക്കുകളാല്‍" കഴിഞ്ഞ് ഒരു ചിഹ്നത്തിന്റെ ആവശ്യമില്ല..അതുപോലെ നിന്നെക്കുറിച്ച് എന്നതിന് ശേഷം ഒരു അര്‍ദ്ധവിരാമത്തിന്റെ ആവശ്യമുണ്ടോ?

പ്രണയത്തിന്റെ മാധുര്യത കവിത പ്രതിഫലിപ്പിക്കുന്നു..തുടരുക.. ആശംസകള്‍..!

Blog Address: http://kalochakal.blogspot.com/

Tuesday, 23 November 2010

എഴുതാത്തതെന്തേ - ജയിംസ് സണ്ണി പാറ്റൂര്‍

എഴുതാത്തതെന്തേ വായിച്ചിട്ട് ഒന്നും എഴുതാതെ പോകാന്‍ പറ്റില്ല ആര്‍ക്കും തന്നെ...വരികള്‍ മനോഹരം.. കവിതയിലെ ഭാഷാപ്രയോഗങ്ങള്‍ അതിലും മനോഹരം... ഉദാഹരണത്തിനായി, "ചെമ്പക നിറമുള്ള ഗോപികമാരുടെ ചന്ദന വദനവും", ഇവിടെ ചന്ദന വദനം എന്നാ പദം കൂടുതലാരും ഉപയോഗിച്ച് കണ്ടിട്ടില്ല... ആ വരിയിലെ  അലങ്കാരം,  ഉത്പ്രേക്ഷയാണോ? കാരണം ചെമ്പക നിറമുള്ള ഗോപികമാരുടെ മുഖം എങ്ങനെ ചന്ദന വദനമായി എന്നൊരു ശങ്കയുണ്ട്... കാളിയമര്‍ദ്ധനം പറഞ്ഞ പാദം വളരെ മനോഹരം


പോക്കുവെയിലില്‍ ഇനിയും ഇതുപോലെ കവിതകള്‍ പ്രതീക്ഷിക്കുന്നു...

ആശംസകള്‍

Blog Address: http://kalochakal.blogspot.com/2010/11/blog-post_16.html

Tuesday, 26 October 2010

മുതുകില്‍ മുറിവേറ്റ കവി - ജയിംസ് സണ്ണി പാറ്റൂര്‍

വളരെ ശക്തമായ വരികള്‍... പ്രിയ കവിയോടു സര്‍ക്കാര്‍ കാണിച്ച അനാദരവ് വളരെ കഷ്ടം... "മുകില്‍" പറഞ്ഞ പോലെ ഇനിമുതല്‍ എല്ലാവരുടെയും സൗകര്യം നോക്കി മരിക്കണം...

ഈശ്വരന്‍ പൊറുക്കട്ടെ...


പ്രിയ കവിക്ക്‌ എന്റെ ആദരാഞ്ജലികള്‍

Blog Address: http://kalochakal.blogspot.com/2010/10/blog-post_24.html

Sunday, 3 October 2010

അമ്മയും കുഞ്ഞും - ജയിംസ് സണ്ണി പാറ്റൂര്‍

വളരെ നല്ലൊരു കവിത....ചിന്തകള്‍ക്ക് നല്ലൊരു ഒഴുക്കുണ്ട്....ജീവിതയാത്രയില്‍ ഒരമ്മയ്ക്കും കുഞ്ഞിനും ഇടയില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും പറഞ്ഞിരിക്കുന്നു....മാതൃ സ്നേഹത്തിനു നല്ലൊരു കവിത എന്ന് തന്നെ പറയാം....

ആശംസകള്‍

Blog Address: http://kalochakal.blogspot.com/2010/10/blog-post.html

Wednesday, 15 September 2010

മെഴുകുതിരികള്‍ - ജയിംസ് സണ്ണി പാറ്റൂര്‍

ജീവിതത്തെ മെഴുകുതിരികളോട് ഉപമിച്ചിരിക്കുന്നു.... വളരെ നല്ല ചിന്തകള്‍...

.>> നിന്മേനിയിതെരിഞ്ഞു
തീരിലും ;പുനരുണ്ടാക്കാം<<

മനുഷ്യനും ഒരു പുനര്‍ജന്മം ഉണ്ടെന്നു കേട്ടിട്ടുണ്ട്... (തെളിയിച്ചില്ലെങ്കില്‍ പോലും)

ചില അഭിപ്രായങ്ങള്‍

രണ്ടാം പാദത്തില്‍ നാലാമത്തെ വരിയില്‍ ഒരു "ഉ" കാരം വിട്ടുപോയോ എന്നൊരു സംശയം... മൂന്നാം പാദത്തില്‍ മൂന്നാമത്തെ വരികള്‍ കൂടി ഇതുപോലെ ഒരു സ്വരം വിട്ടതായി തോന്നുന്നു....അവസാനത്തെ വരിയില്‍ ചോദ്യചിഹ്നം നല്‍കി അവസാനിപ്പിക്കാമായിരുന്നു....

ആശംസകള്‍

Blog Address: http://kalochakal.blogspot.com/2010/09/blog-post_15.html

Tuesday, 14 September 2010

അച്ഛന്റെ ദുഃഖം - ജയിംസ് സണ്ണി പാറ്റൂര്‍

ഇത് വരെ വായിച്ചതില്‍ വെച്ച് മനസ്സില്‍ തട്ടിയ അപൂര്‍വ്വം കവിതകളിലൊന്ന്...
മരണം അത് ആര്‍ക്കായാലും ഒരു വിഷമം.... നികത്താനാകില്ലലോ....

"അച്ഛന്റെ ദുഃഖം ഇന്നൊരു ചേട്ടന്റെ (എന്റെ) ദുഃഖം കൂടിയായി.....

യദുകൃഷ്ണന് നിത്യ ശാന്തി നേരുന്നു!

Blog Address: http://kalochakal.blogspot.com/2010/09/blog-post_11.html

Thursday, 2 September 2010

സ്കൂള്‍ യൂണിഫോം - ജയിംസ് സണ്ണി പാറ്റൂര്‍

വളരെ വേദനിപ്പിക്കുന്ന വരികള്‍... ബാല്യത്തിലെ ഒരു കുട്ടിയുടെ നഷ്ടങ്ങള്‍ ഒരിക്കലും മായാതെ കിടക്കും എന്നതിന് ഉദാഹരണമാണ് ഈ കവിത...

ഇന്ന് പലസുഖഭോഗങ്ങളില്‍ നമ്മള്‍ മുഴുകുമ്പോളും ഇതുപോലെ നഷ്ട സ്വപ്നവുമായീ എത്രയെത്ര പേര്‍.... നിസ്സഹാരായ അവര്‍ക്ക് ഈ കവിത സമര്‍പ്പിക്കാം അല്ലെ?

ആശംസകള്‍!

Blog Address: http://kalochakal.blogspot.com/