Awaaz Do!

Showing posts with label വായാടി. Show all posts
Showing posts with label വായാടി. Show all posts

Tuesday, 22 March 2011

ഒരു മുണ്ടുണ്ടോ ചേട്ടാ തലയില്‍ ഇടാന്‍? - വായാടി

വായിച്ചു..രസിച്ചു...പറ്റിയ അമളിക്ക് മുണ്ട് ഇട്ടാലും മറയ്ക്കാന്‍ പറ്റില്ലല്ലോ.. എന്തായാലും ആ ഡോക്ടറെ സമ്മതിക്കണം, ഒന്നും പറയാതെ കേട്ടിരുന്നല്ലോ.. വായിച്ചിട്ട് ഒരു മിനിട്ടത്തേക്ക് ചിരി നിര്‍ത്തിയില്ല.. കെട്ട് ഇനിയും അഴിച്ചോളൂ, ഇതുപോലെ എത്ര എത്ര അല്ലെ? ആശംസകള്‍

Blog Address: http://vayady.blogspot.com/2011/03/blog-post_16.html

Monday, 14 March 2011

വാള്‍"മുരുകാ ഹരോ ഹര - വായാടി

തിരികെ വരവിനു ആശംസകള്‍. ഇത് ഒരു സാമ്പിള്‍ വെടിക്കെട്ട്‌ ആയിട്ടെ ഞാന്‍ കാണുന്നുള്ളൂ..നാട്ടില്‍ പോയ സ്ഥിതിക്ക് ഇനി ഒരു മൂന്നാല് മാസം എഴുതാനുള്ള ടോപിക് കിട്ടികാണുമല്ലോ..

ഇനി പോസ്റ്റ്‌..വായിച്ചു.. വളരെ നന്നായി പറഞ്ഞു... എന്ത് തന്നെ ഇന്കിരിസു സംസാരിച്ചാലും വികാരം പുറത്തു വന്നപ്പോള്‍ കണ്ടില്ലേ, അതാണ്‌ മലയാളി...!

ആ സഹായിച്ച മനുഷ്യന് നമ്പര്‍ കൊടുക്കാമായിരുന്നു.. അല്ലെങ്കില്‍ ഈ ബ്ലോഗ്‌ അഡ്രസ്‌...

നമ്മുടെ വാള്‍ മുരുകനാണ് കൂടുതല്‍ ഇഷ്ടപെട്ടത്... "വേല്‍ മുരുകാ ഹരോ ഹര, ഇപ്പോള്‍ വാള്‍ മുരുകാ നിരൊ നിര"

ഇനിയും കാണാം വീണ്ടും അല്ലെ.. ആശംസകള്‍

Blog Address: http://vayady.blogspot.com/2011/03/blog-post.html

Monday, 6 December 2010

വസന്തം - വായാടി

കവിത വളരെ ലളിതം... എവിടെയും കടുകട്ടി പദങ്ങള്‍ ഒന്നും കണ്ടില്ല... അതുകൊണ്ട് വായിക്കുന്നവര്‍ക്കെല്ലാം മനസിലാകും...മിക്ക കവിതയിലെയുമുള്ള വായാടിയുടെ റൊമാന്‍സ് ഇതിലും ഉണ്ടല്ലോ...

ഒരു കവിത വിജയിക്കുന്നത് വായനക്കാരെ ആ പ്രസ്തുത കവിതാലോകത്ത് എത്തിപ്പിക്കുന്നതാണ്...അതില്‍ വായാടി വിജയിച്ചിരിക്കുകയാണ്...

കവിതയുടെ പൂക്കാലം ഇനി സുഗന്ധം നല്‍കട്ടെ...

ആശംസകളോടെ

Blog Address: http://vayady.blogspot.com/2010/12/blog-post.html

Monday, 22 November 2010

ആത്മാവിഷ്‌കാരത്തിന്റെ വിഹായസ്സിലേക്ക് - വായാടി

"ക്ഷര" മില്ലാത്തത് അക്ഷരം, ആ അക്ഷരത്തെ കുറിച്ചുള്ള നല്ല ഒരു രചനയാണ്...എല്ലാ സുഹൃത്തുക്കളും പറഞ്ഞ പോലെ അക്ഷരങ്ങള്‍ അഗ്നിയാണ്.

പലപ്പോഴും ഞാന്‍ വായാടിയില്‍ കാണുന്ന നല്ലൊരു കാര്യം,  തിരെഞ്ഞെടുക്കുന്ന വിഷയത്തിലാണ്... അതിനു എന്റെ അഭിനന്ദനങ്ങള്‍...

കൂടെ ഈ ബൂലോകത്ത് പിച്ചും പേയും പറഞ്ഞു ഒരു വര്‍ഷമായത്തിന്റെ നിറവില്‍ എന്റെയും

ആശംസകള്‍....!

സസ്നേഹം

Blog Address: http://vayady.blogspot.com/2010/11/blog-post.html

Tuesday, 26 October 2010

ഉദ്ദിഷ്ടകാര്യസാധ്യത്തിന്‌ ഉപകാരസ്മരണ - വായാടി

വായാടിയുടെ പുതിയ പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട്...

ആദ്യമേ തന്നെ പറയാം, ഞാന്‍ ഇപ്പറഞ്ഞ മൂന്നു ഗ്രൂപ്പിലും അല്ല.. നാലാമത്തെ ഗ്രൂപ്പാണ്.. ഞാനെന്തിന്‌ റിസ്ക് എടുക്കണം, അത് കാരണം ഇതുപോലുള്ള മെയിലുകള്‍ക്ക് ഒരു പ്രത്യേക ഫോള്‍ഡര്‍ വെച്ചിട്ടുണ്ട്.. അതില്‍ വലിച്ചിടും...

ഞാന്‍ ഈ ലിങ്ക് ബുക്ക്മാര്‍ക്ക് ചെയ്തോളാം... ആശംസകള്‍..

Blog Address: http://vayady.blogspot.com/2010/10/blog-post_26.html

Sunday, 3 October 2010

പ്രണയ നിലാവില്‍.... - വായാടി

ഗദ്യരൂപത്തില്‍ കവിത തോന്നുന്നെങ്കിലും ആശയം കൊള്ളാം....

ചെറിയ അഭിപ്രായം. മൂന്നാം പാദത്തില്‍ അവസാനത്തെ വരിയില്‍ "കാണാം" എന്ന് വേണ്ടാ... അത് കവിതയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു....

ഇടയ്ക്കിടെ ഇങ്ങനെ കവിതകള്‍ നിലാവായി ഉദിക്കുന്നതും കൊള്ളാം....

ആശംസകള്‍
Blog address: http://vayady.blogspot.com/2010/10/blog-post.html

Sunday, 26 September 2010

ഒരു സുന്ദരനും ആറു കുത്തും - വായാടി

നല്ലൊരു വിവരണം... വളര്‍ത്തു മൃഗങ്ങളോട് സ്നേഹം കാണിക്കുന്ന ശരാശരി മനുഷ്യന്റെ ഒരു അനുഭവമായി ഞാന്‍ ഇത് മനസിലാക്കി.... പക്ഷെ ഇതിനെ encourage ചെയ്യുന്ന മാതാപിതാക്കളും ഉണ്ട്...

എന്തായാലും പതിവ് ശൈലി വിട്ടു കാലം മാറ്റി ചവിട്ടിയത് നന്നായി


ആശംസകള്‍

Blog Address: http://vayady.blogspot.com/2010/09/blog-post_19.html

Thursday, 16 September 2010

സൂര്യനെ മോഹിച്ച പെണ്‍കുട്ടി - വായാടി

നല്ലൊരു കഥയാണ്... കൂട്ടുകുടുംബ അവസ്ഥ ഇന്ന് വളരെ പരിമിതമാണല്ലോ... അത് കൊണ്ട് ആദ്യം വിചാരിച്ചു പതിവ് അടിപിടി കാണുമെന്നാണ്... പക്ഷെ ഒടുവില്‍ അതൊരു സ്വപ്നമായിരുന്നു.... ഇന്നും ഇതുപോലെ ജീവിക്കുന്ന എത്രയോ കുടുംബങ്ങള്‍ ഉണ്ട്...

ചുരുക്കി പറഞ്ഞാല്‍ കുടുംബ പശ്ചാത്തലം മുതല്‍ സ്വപ്നം വരെ വളരെ ഭംഗിയായി പറഞ്ഞു....

തുടരട്ടെ വായാടിയുടെ പിച്ചും പേയും....


എന്റെ ആശംസകള്‍

Blog Address: http://vayady.blogspot.com/