Awaaz Do!

Tuesday, 22 March 2011

ഒരു മുണ്ടുണ്ടോ ചേട്ടാ തലയില്‍ ഇടാന്‍? - വായാടി

വായിച്ചു..രസിച്ചു...പറ്റിയ അമളിക്ക് മുണ്ട് ഇട്ടാലും മറയ്ക്കാന്‍ പറ്റില്ലല്ലോ.. എന്തായാലും ആ ഡോക്ടറെ സമ്മതിക്കണം, ഒന്നും പറയാതെ കേട്ടിരുന്നല്ലോ.. വായിച്ചിട്ട് ഒരു മിനിട്ടത്തേക്ക് ചിരി നിര്‍ത്തിയില്ല.. കെട്ട് ഇനിയും അഴിച്ചോളൂ, ഇതുപോലെ എത്ര എത്ര അല്ലെ? ആശംസകള്‍

Blog Address: http://vayady.blogspot.com/2011/03/blog-post_16.html

Thursday, 17 March 2011

കാണാമറയത്ത് - കുസുമം ആര്‍ പുന്നപ്ര

കഥ വായിച്ചു.. നനായിട്ടുണ്ട്.. ഏകദേശം ഇതേ വിഷയമാണ് MyDreams  പറഞ്ഞ പോലെ സിറ്റിസന്‍ എന്നാ സിനിമയുടെയും. പതിവ് അവതരണത്തിന്റെ എണ്പതു ശതമാനമേ നീതി പുലര്ത്തിയുള്ളൂ എന്നാണു എന്റെ അഭിപ്രായം.

എല്ലാരും പറയുന്ന പോലെ ഇത് നടക്കരുതേ എന്ന് പ്രാര്‍ഥിക്കാം.

ആശംസകള്‍

Blog Address: http://pkkusumakumari.blogspot.com/2011/03/blog-post_15.html

Monday, 14 March 2011

വാള്‍"മുരുകാ ഹരോ ഹര - വായാടി

തിരികെ വരവിനു ആശംസകള്‍. ഇത് ഒരു സാമ്പിള്‍ വെടിക്കെട്ട്‌ ആയിട്ടെ ഞാന്‍ കാണുന്നുള്ളൂ..നാട്ടില്‍ പോയ സ്ഥിതിക്ക് ഇനി ഒരു മൂന്നാല് മാസം എഴുതാനുള്ള ടോപിക് കിട്ടികാണുമല്ലോ..

ഇനി പോസ്റ്റ്‌..വായിച്ചു.. വളരെ നന്നായി പറഞ്ഞു... എന്ത് തന്നെ ഇന്കിരിസു സംസാരിച്ചാലും വികാരം പുറത്തു വന്നപ്പോള്‍ കണ്ടില്ലേ, അതാണ്‌ മലയാളി...!

ആ സഹായിച്ച മനുഷ്യന് നമ്പര്‍ കൊടുക്കാമായിരുന്നു.. അല്ലെങ്കില്‍ ഈ ബ്ലോഗ്‌ അഡ്രസ്‌...

നമ്മുടെ വാള്‍ മുരുകനാണ് കൂടുതല്‍ ഇഷ്ടപെട്ടത്... "വേല്‍ മുരുകാ ഹരോ ഹര, ഇപ്പോള്‍ വാള്‍ മുരുകാ നിരൊ നിര"

ഇനിയും കാണാം വീണ്ടും അല്ലെ.. ആശംസകള്‍

Blog Address: http://vayady.blogspot.com/2011/03/blog-post.html

Thursday, 3 March 2011

പൊന്നുവിളയിക്കുന്ന വിദ്യ - കുസുമം ആര്‍ പുന്നപ്ര

ഒരു വ്യത്യസ്ത അനുഭവമാണ് ഇന്നത്തെ കഥ... ഒരു ബാലസാഹിത്യം ഞാന്‍ ആദ്യമായാണ്‌ ബ്ലോഗില്‍ വായിക്കുന്നത്... വായിച്ചു രസിച്ചു..! കളിക്കുടുക്കയ്ക്കോ ബാലമംഗളത്തിലോ, തളിര് മാസികയിലോ അയക്കണം... ഇവിടെ ബ്ലോഗില്‍ നേരിട്ടുള്ള കുട്ടികളുടെ വായന എത്ര പ്രാവര്‍ത്തികം എന്നറിയില്ല... വായിക്കുന്നവര്‍ എത്ര പേര്‍ ഇത് പറയും എന്നും അറിയില്ല..

നല്ലൊരു ഉപദേശം ഇതിലുണ്ട്.. അപ്പോള്‍ അയക്കുമല്ലോ..

ആശംസകള്‍.

Blog Address: http://pkkusumakumari.blogspot.com/

Monday, 28 February 2011

ഭാവി ചോദ്യ ചിഹ്ന്നമോ? - ജിക്കു|Jikku

പറഞ്ഞതിനോട് പൊരുത്തപെടുന്നു. എന്റെ കാഴ്ചപ്പാടില്‍ ഇന്നത്തെ വിദ്യാഭാസ നയങ്ങള്‍ പലതും പകല്‍ സ്വപ്നമാകുന്നു. എന്ത് മാറ്റം വരുത്തുന്നു എങ്കിലും ഇന്നും ഈ മേഖല കീഴ്പോട്ടാണ്.. എത്രയെത്ര സിലബസ്സുകള്‍ മാറി മാറി വരുന്നു. കുട്ടികളുടെ കഴിവുകള്‍ അറിയപ്പെടുന്നു എന്നാ വസ്തുത ശരിയാണ്, പക്ഷെ അതേ സമയം വിദ്യാഭാസം എന്നത് കൊണ്ടുള്ള ഗുണം കുട്ടികള്‍ക്ക് മുഴുവനും ലഭിക്കുന്നുണ്ടോ എന്ന് സംശയം.

ഇതിലുപരി ഇന്നത്തെ കുട്ടികള്‍ക്ക് ലേഖകന്‍ പറഞ്ഞപോലെ രണ്ടു പ്രധാന വഴികളാണ് രക്ഷിതാക്കള്‍ തുറന്നു നല്‍കുന്നത്.. ഉയര്‍ന്നു വരുന്ന എഞ്ചിനീയറിംഗ് കോളേജുകള്‍ അതിനു ഉദാഹരണം. ചുരുക്കത്തില്‍ പറഞ്ഞാല്‍ ലക്കും ലഗാനും ഇല്ലാത്ത ഒരു പോക്ക്.. ഇനി എന്ട്രന്‍സ്, എത്ര കുട്ടികളാണ് ജെനുവിനായി അതിനു ആഗ്രഹിക്കുന്നത്.. ഇനി ഡിസ് ക്വാളിഫൈഡ് ആണെങ്കിലും വല്ല പേര് കേള്‍ക്കാത്ത കോളേജില്‍ സീറ്റ് ഉണ്ടാകും..

പ്രതീക്ഷിക്കാം, ഒരു മാറ്റം അത് ആര്‍ക്കാ ഇഷ്ടമില്ലാത്തത്?

ആശംസകളോടെ

Blog Address: http://www.sathyaanweshakan.co.cc/

കാമുകര്‍ അറിയേണ്ടത് - പണ്ടിട്റ്റ് ശ്രീ ശ്രീ ജിക്കുമോന്‍

ലോകത്തിലുള്ള എല്ലാ കാമുകന്‍മാരും അറിയേണ്ട കാര്യമാണ്.. ഒരു ചെക്ക്‌ലിസ്റ്റ് ആയി ഇതിനെ കാണാം അല്ലെ? ജിക്കുമോന്‍ കൊള്ളാം.. അല്ല ഒന്നില്‍ കൂടുതല്‍ പേരുടെ പുറകെ പോകുന്ന ഇന്നത്തെ ട്രെന്‍ഡ്കാര്‍ക്ക് കൂടി പ്രയോജനപ്പെടും വിധം ഒരു പോസ്റ്റ്‌ കൂടി പ്രതീക്ഷിക്കുന്നു..

തുടരുക.. ആശംസകള്‍ !

Blog Address: http://www.thattukadablog.com/2011/02/blog-post_28.html?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+thattukadailblogspot+%28Thattukada+%7C+%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%9F%29

വീട്ടമ്മ - സാബി

എത്ര നല്ല വരികള്‍... വീട്ടമ്മയുടെ എല്ലാ കാര്യങ്ങളും അതുപോലെ പറഞ്ഞിരിക്കുന്നു... അതെ അമ്മ സ്നേഹത്തിന്റെ കടലാണ്, വാത്സല്യത്തിന്റെ തൊട്ടില്‍, ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കാം.. ഒരു കുടുംബത്തിന്റെ തൂണ്..

തുടരുക.ആശംസകള്‍...

Blog Address: http://sabiraktk.blogspot.com/2011/03/blog-post.html