Awaaz Do!

Monday, 21 February 2011

ഒരു ബ്ലോഗറുടെ ആത്മഹത്യാ കുറിപ്പ് - കൊട്ടോട്ടിക്കാരന്‍

എന്ത് പറയാന്‍..? ആത്മഹത്യ തെറ്റാണ്.. പക്ഷെ കവിത ഉഗ്രന്‍..ഒരു പാദത്തിലെ എല്ലാ വരികളും ഒരക്ഷരം കൊണ്ട് തുടങ്ങിയത് മനോഹരം.. ആദ്യ നാല് പാദങ്ങളില്‍ അത് പറ്റുമെങ്കില്‍ നന്ന്...

"കനിവുവറ്റിയ മനമാണു ചുറ്റും
കാണുന്നതു ഞാനെന്റെ
കാവ്യാംശുവില്‍പോലും"

ആശംസകള്‍!

Blog Address: http://kottottikkavithakal.blogspot.com/2011/02/blog-post.html

ശിശിരാന്തം - സെഫയര്‍ സിയ

കവിത മനോഹരം..ചെറിയ ചെറിയ തിരുത്തുകള്‍ എനിക്ക് തോന്നിയത്,
1 ) നാലാമത്തെ വരിയില്‍ "മാറി" എന്ന് ആവശ്യമില്ല. അത് കവിതയുടെ ഒഴുക്കിനെ ബാധിക്കുന്നു.
2 ) പുഷ്പ വൃഷ്ടി നടത്തി എന്നാ പ്രയോഗം
3 ) കവിത ഗദ്യരൂപത്തിലെങ്കിലും അവസാനിപ്പിച്ചത് കുറച്ചു കൂടി നന്നാക്കാമായിരുന്നു...

ആശംസകള്‍

Blog Address: http://aardraa.blogspot.com/

വരിക മിത്രമേ - ജയിംസ് സണ്ണി പാറ്റൂര്‍

കവിത വായിച്ചു..അരൂര്‍ പറഞ്ഞപോലെ ആ കാല്‍ സ്പന്തനം എന്നാ പ്രയോഗം, അഞ്ചാം പാദത്തിലെ കവിയുടെ മനോഗതം പെട്ടെന്ന് മനസ്സിലാകുന്നില്ല..

കവിതയ്ക്കിടയിലെ പദങ്ങളുടെ മുറിവ് വായനയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നോ എന്നൊരു സംശയം... ആശയം മനസ്സിലായി...

ആദ്യ വരിയുടെ അന്ത്യത്ത് ഒരു ആശ്ചര്യ ചിഹ്നം നല്‍കാമായിരുന്നു...

ആശംസകള്‍

Blog Address: http://kalochakal.blogspot.com/2011/02/blog-post_21.html

മിന്നാമിന്നി - കുസുമം ആര്‍ പുന്നപ്ര

ഇതുപോലുള്ള കുട്ടി കവിതകള്‍ ഇപ്പോള്‍ വളരെ വിരളമാണ്.. നിഷ്കളങ്കമായ ബാല്യം ഈ കവിതയിലൂടെ ഓര്‍ത്തുപോയ്.. ഇഷ്ടപ്പെട്ടു..

ഈണത്തോടെ പറയാന്‍ പ്രയാസമുള്ളത് പോലെ തോന്നുന്നു...

ആശംസകള്‍!

Blog Address: http://pkkusumakumari.blogspot.com/

Wednesday, 16 February 2011

துணிவே துணை. - தமிழ் உதயம்

Very good thoughts..! Very good to see that Punch line "Thunive Thunai".


>> "தகுதி உள்ளவையே நிலைக்கும்" <<

Yes, even if sometimes we miss somewhere if you have true talent, you will shine one day...

ஓர் நாள் வரும்!

Best Wishes..!

Blog Adress: http://tamiluthayam.blogspot.com/2011/02/blog-post_17.html

കാത്തിരിക്കുന്നു - Sabu M H

കവിത വളരെ മനോഹരം.. കാത്തിരിപ്പു ഒരു സുഖമാണ്.. ഇഷ്ടപെട്ടവര്‍ക്ക് വേണ്ടിയെങ്കില്‍ അത് അതിലും സുഖം.. ഉറങ്ങുമ്പോഴും കണ്ണ് നിറഞ്ഞത്‌ മനസ്സിലാക്കിയത് കൂടുതല്‍ ഇഷ്ടപ്പെട്ടു.. കാത്തിരിപ്പില്‍ കിട്ടുന്ന ഓര്‍മ്മകള്‍ എന്നും ഒരുപോലെ കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ..

ആശംസകളോടെ...


Blog Address: http://neehaarabindhukkal.blogspot.com/2011/02/blog-post_17.html

മൃത്യുഞ്ജയം - സെഫയര്‍ സിയ

കവിത നന്നായിരിക്കുന്നു.. ഗദ്യ രൂപത്തിലെങ്കിലും ആശയം മനസ്സിലായി..ഭൂമിദേവിയെ കുറിച്ചാണ് എന്ന് പകുതി വായിച്ചപ്പോള്‍ മനസ്സിലായി.. ശരിയാണ്, സ്വാര്‍ത്ഥതാല്‍പ്പര്യത്തിനായി ഇന്ന് മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്തു ജീവിച്ചു തുടങ്ങി കാലമേറെയായി.. ഇത് തുടര്‍ന്നാല്‍ എന്താകും സ്ഥിതി?
ജല സ്ത്രോതസ്സുകള്‍ ഇല്ലാതെയാകുന്നു, മരങ്ങള്‍ ഇല്ല, തന്മൂലം പക്ഷികള്‍ക്ക് സങ്കേതമില്ല. ഇങ്ങനെ പരിസ്ഥിതിയുടെ താളം തെറ്റുന്നു..

പ്രപഞ്ചം ഉണ്ടായപ്പോള്‍ ഉള്ള ചരാചരപ്രപഞ്ചം ഇന്ന് ചരപ്രപഞ്ചമായി മാറുന്നു...

കവിതയില്‍ ചിഹ്നം പലയിടത്തും വിട്ടുപോയോ എന്ന് സംശയം... ആശംസകളോടെ...!

Blog Address: http://aardraa.blogspot.com/2011/02/blog-post_17.html?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+blogspot%2FAMirg+%28%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%82%29